സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച എറണാകുളം ജില്ലയിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളില്‍ തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങിയേക്കും. ഇതാണ് വരും ദിവസങ്ങളില്‍ കേരളത്തിലെ മഴയെ സ്വാധീനിക്കുക എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൂമുള്ളിയിൽ കുട്ടികളുടെ ചിത്രരചനാമത്സരം നടത്തി

Next Story

ശതാബ്ദിയുടെ നിറവിൽ നമ്പ്രത്തുകര യു.പി

Latest from Local News

കോഴിക്കോട് റൂറൽ പോലീസ് നിർമ്മിച്ച കാടകം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം

കാടിന്റെ മക്കളുടെ കഥ പറയുന്ന ഷോർട് ഫിക്ഷൻ മൂവിയായ കാടകം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം കോഴിക്കോട് റൂറൽ പോലീസിന്റെ ഔദ്യോഗിക

ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 25-11-24 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

സർജറിവിഭാഗം(9) ഡോ ശ്രീജയൻ ജനറൽമെഡിസിൻ (17) ഡോ.ജയേഷ്കുമാർ ഓർത്തോവിഭാഗം (114) ഡോ.ജേക്കബ് മാത്യു കാർഡിയോളജി’ ഡോ.ജി.രാജേഷ് തൊറാസിക്ക്സർജറി ഡോ.രാജേഷ് എസ് നെഫ്രാളജി

പുറക്കാമല ഖനനം അനുവദിക്കരുത് – ആർ.ജെ.ഡി

മേപ്പയ്യൂർ: മേപ്പയ്യൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന പരിസ്ഥിതി ലോലവും, ജൈവ വൈവിധ്യ കലവറയുമായ പുറക്കാമല ഖനന മാഫിയയ്ക്ക് വിട്ട് കൊടുക്കരുതെന്ന്

ശ്രീ കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവം 2025 ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു

ചേമഞ്ചേരി: ശ്രീ കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിൻ്റെ പ്രോഗ്രാം ബുക്ക്ലെറ്റ്പ്രകാശനം ചെയ്തു. ക്ഷേത്ര സന്നിധിയിൽ നടന്ന പ്രകാശന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി  പത്മജിത്ത്