വടകര : ജില്ല കരാട്ടെ അസാസിയേഷൻ സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാമത് ജില്ലാ കരാട്ടെ ചാസ്യൻഷിപ്പ് മേപ്പയിൽ ഐ പി എം സ്പോർട്സ് ആൻഡ് കരിയർ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി. ജില്ലാ .സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ രാജഗോപാൽ ഉദ്ഘാടനം നടത്തി.കായിക മേഖലകളിൽ അസാസിയേഷനുകളിലെ അനാരോഗ്യപരമായ പല പ്രവണതകളും കായിക രംഗത്തെ നശി പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു..അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി സുനിൽകുമാർ അധ്യഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പി ടി അഗസ്റ്റിൻ, വടകര പ്രസ്സ്ക്ലബ് പ്രസിഡണ്ട് പ്രദീപ് ചോമ്പാല, ,ഐ.പി.എം അക്കാദമി ക്യാമ്പസ് ഡയറക്ടർ പ്രസാദ് കുറുപ്പ്,. ജില്ല ബാസ്കറ്റ് ബോൾ .അസോസിയേഷൻ ട്രഷറർ പി കെ വിജയൻ., കെ രതിഷ് കുമാർ,, കെ .രമേശ് രജീഷ്.സി.ടി.ടി ,. ,പി കെ അനൂപ് കുമാർ എന്നിവർ സംസാരിച്ചു. ചാമ്പ്യൻഷിപ്പ് ഡിസംബർ എട്ടിന് സമാപിക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ജനുവരി ആദ്യവാരം എറണാകുളത്തു നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത ലഭിക്കും ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി 800 ഇൽ പരം ആൺകുട്ടികളും പെൺകുട്ടികളും പുരുഷ, വനിതാ താരങ്ങളുമാണ് പങ്കെടുക്കുന്നത്.
Latest from Local News
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി നോർത്ത് മണ്ഡലം പതിമൂന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ നാഷണൽ
വേതനവർദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് കെ പി സി സി ആഹ്വാനം ചെയ്ത ഐക്യദാർഢ്യം, കായണ്ണ മണ്ഡലം കോൺഗ്രസ്
അതിജീവനത്തിനായി 14 ദിവസത്തോളമായിആശാവർക്കർമാർ ചെയ്യുന്ന സമരത്തെ പിണറായി സർക്കാർ അവഗണിക്കുന്നതിനെതിരെ മൂടാടി, മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ തീപ്പന്തം സംഘടിപ്പിച്ചു.
കോഴിക്കോട് ജില്ലയിൽ ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്ന പുറമേരി കുഞ്ഞല്ലൂരിൽ അട്ടിമറി വിജയത്തിലൂടെ ഇടതുകോട്ട യു ഡി എഫ് പിടിച്ചെടുത്തു. 20 വോട്ടിൻ്റെ
15 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി