പുറക്കാമല ഖനനം അനുവദിക്കരുത് – ആർ.ജെ.ഡി

മേപ്പയ്യൂർ: മേപ്പയ്യൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന പരിസ്ഥിതി ലോലവും, ജൈവ വൈവിധ്യ കലവറയുമായ പുറക്കാമല ഖനന മാഫിയയ്ക്ക് വിട്ട് കൊടുക്കരുതെന്ന് രാഷ്ട്രീയ ജനതാദൾ മേപ്പയ്യൂർ പഞ്ചായത്ത് കമ്മറ്റി.

മധ്യഭാഗത്ത് പാറയും ചുറ്റുപാടും മണ്ണുമുള്ള മല ഖനനം നടത്തുന്നത് സമീപത്തെ നൂറു കണക്കിന് വീടുകൾക്കും ആയിരക്കണക്കിന് മനുഷ്യർക്കും ഇതര ജീവജാലങ്ങൾക്കും ഭീഷണിയാണ്. പുറക്കാമലയുടെ താഴ് വാരം, കോഴിക്കോട് ജില്ലയിലെ പ്രധാന നെല്ലറയായ കരുവോട് ചിറയുടെ ഭാഗമാണ്. മല നശിച്ചാൽ ഇവിടത്തെ നെൽ കൃഷിയും ഇല്ലാതാവും. ജിയോളജി വകുപ്പ് ഖനനാനുമതി നൽകിയതിന് പിന്നിൽ അഴിമതിയുണ്ടെന്നും ആർ.ജെ.ഡി. ആരോപിച്ചു.

നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, ജില്ല സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ, പി. ബാലൻ മാസ്റ്റർ, സുനിൽ ഓടയിൽ, വി.പി. മോഹനൻ, കൃഷ്ണൻ കീഴലാട്, വി.പി. ദാനിഷ്, കെ.എം. ബാലൻ, എ.എം. കുഞ്ഞികൃഷ്ണൻ, എൻ.പി. ബിജു, സി. രവി, ടി.ഒ. ബാലകൃഷ്ണൻ, വി.പി. ഷാജി, വി.പി. രാജീവൻ, കെ.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ശ്രീ കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവം 2025 ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു

Next Story

ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 25-11-24 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

Latest from Local News

മലബാര്‍ റിവര്‍ ഫെസ്റ്റ്: പ്രകൃതിയെ തൊട്ടറിഞ്ഞ് വനിതകളുടെ മഴനടത്തം

ജൂലൈ 24 മുതല്‍ 27 വരെ തുഷാരഗിരിയില്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റ് പതിനൊന്നാം പതിപ്പിന്റെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ

ഗതാഗതക്കുരുക്കിന് പരിഹാരം തേടി ജനപ്രതിനിധികൾ നില്പ് സമരം നടത്തി

  വെങ്ങളം മുതൽ ചെങ്ങോട്ടുകാവ് വരെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് പരിഹാരം തേടി ചേമഞ്ചേരിയിലെ യു ഡി എഫ് ജനപ്രതിനിധികൾ

പൂക്കാട്-മുക്കാടി ബീച്ച് റോഡ് വെള്ളക്കെട്ടില്‍

പൂക്കാട്-മുക്കാടി ബീച്ച് റോഡിലെ രൂക്ഷമായ വെള്ളക്കെട്ട് കാരണം സമീപവാസികള്‍ വലിയ ദുരിതത്തിലാണ്. കാപ്പാട് വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രധാന റോഡായ ഇവിടം കാലങ്ങളായി അവഗണിക്കപ്പെട്ട്

ചേമഞ്ചേരി വയലോരം റെഡിഡൻസ് അസോസിയേഷൻ ലഹരിമുക്ത ബോധവൽക്കരണ ക്ലാസ്സ് നടത്തി

ചേമഞ്ചേരി വയലോരം റെഡിഡൻസ് അസോസിയേഷൻ ലഹരിമുക്ത ബോധവൽക്കരണ ക്ലാസ്സ് നടത്തി.അസി എക്സൈസ് ഇൻസ്പെക്ടർ സി.കെ ജയ പ്രസാദ് ക്ലാസ്സ് നയിച്ചു. തുടർന്ന്