കൊയിലാണ്ടി: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ കമ്മിറ്റി കൊയിലാണ്ടിയിൽ സംഘടിപ്പിച്ച കൺവെൻഷൻ റിട്ട. ജില്ലാ ജഡ്ജി കെ. അശോകൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുരളി പുറന്തോടത്ത് അധ്യക്ഷത വഹിച്ചു. ദേശീയ ചെയർമാൻ ഗണേഷ് പറമ്പത്ത്, ഡോ.ബേബി ഷക്കീല, എൻ.വി.സിദ്ധാർഥൻ, ബിന്ദു ബാബു എന്നിവർ സംസാരിച്ചു. ഡിസംബർ അവസാനത്തോടെ ജില്ലയിലെ എല്ലാ താലൂക്ക് കമ്മിറ്റികളും രൂപീകരിക്കാൻ യോഗം തീരുമാനിച്ചു.








