മേപ്പയ്യൂർ:കളരിപ്പയറ്റിന്റെയും പണംപയറ്റിന്റെയും നാട്ടിൽ പുസ്തക പയറ്റുമായി മേപ്പയ്യൂർജി.വി.എച്ച്എസ്.എസിലെ വിദ്യാർത്ഥികൾ. സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റാണ് കൗമാരക്കാർക്കായി ഒഴിവ് സമയത്ത് ചേർന്നിരിക്കാൻ
തനതിട നിർമ്മാണവുംസ്കൂൾ ലൈബ്രറി വിപുലീകരിക്കുന്നതിനുമായി വേറിട്ട പദ്ധതി ആവിഷ്‌കരിച്ചത്.
കോഴിക്കോടിന്റെ നാട്ടിൻപുറങ്ങളിൽ ഒരു കാലത്ത് സജീവമായിരുന്ന ഒരു പരസ്പര സഹായ കൂട്ടായ്മയുടെ ശ്രദ്ധേയമായ മാതൃകയായിരുന്നു പണം പയറ്റ്. ഗൃഹാതുരമായ ആ ഓർമകടമെടുത്താണ് മേപ്പയ്യൂർ ഗവ.ഹയർസെക്കന്ററിസ്കൂളിലെ എൻ. എസ്.എസ് യൂനിറ്റ് പുസ്തകപയറ്റിന് തിയ്യതി കുറിച്ചത്.ക്ഷണ കത്തടിച്ചു. അധ്യാപകരും എൻ. എസ്.എസ് വളണ്ടിയർമാരും ചേർന്ന് ആളുകളെ ക്ഷണിച്ചു. പുസ്തകങ്ങളുമായി എത്തിയവർ ചായയും പലഹാരവും കഴിച്ച് സ്നേഹം പങ്ക് വെച്ച് മടങ്ങി . പുസ്തകങ്ങൾക്കുള്ളപണംനൽകിയവരുമുണ്ട് ചിലർ.സ്കൂൾഗേറ്റ് മുതൽ
പുസ്തകപ്പയറ്റ് നടക്കുന്ന ഹാൾ വരെ ഗൃഹാതുരത ഉണർത്തുന്ന നിലയിൽ ഈന്തോലപ്പട്ട കൊണ്ട് അലങ്കരിച്ച് പുസ്തകപ്പയറ്റിന്റെ ബോർഡുകൾ സ്ഥാപിച്ചിരുന്നു.
പരിപാടി എൻ എസ് എസ് റീജിണൽ കോർഡിനേറ്റർ എസ്. ശ്രീചിത്ത് ഉദ്ഘാടനം ചെയ്തു. വായന തുറന്നിടുന്ന ലോകങ്ങളെക്കുറിച്ച് പ്രശസ്ത പ്രഭാഷകൻ
വി. കെ. ജോബിഷ് പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ എം. സക്കീർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് വി.പി. ബിജു അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ, കെ.എം.മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി എൻ.വി. നാരായണൻ, എ. സുബാഷ് കുമാർ, അനൻ സൗരെ എന്നിവർ സംസാരിച്ചു