നന്തി ബസാർ: എം ചേക്കുട്ടി ഹാജി സ്മാരക സൗധം കോടിക്കൽ ശാഖ മുസ്ലിംലീഗ് ആസ്ഥാന മന്ദിരത്തിന്റെ ഉൽഘാടനം ഡിസംബർ 24,25 തിയ്യതികളിൽ കോടിക്കൽ ക്കുന്നുമ്മൽ താഴെ എഫ്.എം ഫൈസൽ നഗറിൽ നടക്കും.സമ്മേളന പ്രഖ്യാപന കൺവൻഷനും സ്വാഗതസംഘ രൂപീകരണ യോഗവും മൂടാടി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് സി.കെ അബൂബക്കർ ഉൽഘാടനം ചെയ്തു.പി.കെ ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു.കെ.പി കരീം,പി ബഷീർ,പി.കെ മുഹമ്മദലി,മന്നത്ത് മജീദ്,നസീർ മാസ്റ്റർ,പി റഷീദ,കെ.വി ഹംസ,ടി നൗഷാദ് സംസാരിച്ചു.പഞ്ചായത്ത് മുസ്ലിംലീഗ് ട്രഷറർ വർദ് അബ്ദുറഹ്മാൻ സമ്മേളന പ്രവർത്തന ഫണ്ട് ഉൽഘാടനം ചെയ്തു. യൂസഫ് ദാരിമി ഖിറാഅത്ത് നടത്തി.സമ്മേളനത്തിന്റെ വിജയത്തിന് പി.കെ ഹുസൈൻ ഹാജി ചെയർമാനും കെ.പി കരീം ജനറൽ കൺവീനറും പി ബഷീർ ട്രഷററുമായ 101 അംഗ സ്വാഗതസംഘ കമ്മിറ്റി രൂപികരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥി യുവജന സമ്മേളനം,വനിതാ സമ്മേളനം , പ്രകടനം,പൊതു സമ്മേളനം എന്നിവ നടക്കും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,പി.കെ കുഞ്ഞാലികുട്ടി,കെ.എം ഷാജി,ടി.ടി ഇസ്മായിൽ, തുടങ്ങി സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും








