അത്തോളി : മൊടക്കല്ലൂർ ചായടത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി (96) അന്തരിച്ചു. എരുമംഗലം എ. യു. പി. എസ് മാനേജറും റിട്ട പ്രധാന അധ്യാപകനാണ്. ഭാര്യ പരേതയായ ഭാഗീരഥി അന്തർജ്ജനം. മക്കൾ: ഇന്ദിര (റിട്ട. എച്ച് .എം.എരമംഗലം എ യു. പി. എസ്),ദേവകി (റിട്ട അധ്യാപിക), പരേതയായ രതി, ശ്രീലത (പി.എം.എസ്.എ എച്ച്.എസ്), രാംനാഥ് (അധ്യാപകൻ എ.യു പി. എസ് എരമംഗലം) മരുമക്കൾ: വാസുദേവൻ നമ്പൂതിരി പാലക്കാട്ടില്ലം, മുരളീധരൻ നമ്പൂതിരി കോട്ടൂർ, രാമചന്ദ്രൻ നമ്പൂതിരി പാവറട്ടി, ജയജീവ് പാണ്ടിക്കാട്, സിന്ധു (ജി.യു.പി.എസ് മൂർക്കനാട്). സംസ്ക്കാരം ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് ഇല്ലപ്പറമ്പിൽ.
