പേരാമ്പ്ര : ലോകോത്തര സിനിമകളും സാമൂഹ്യ സാംസ്കാരിക വിഷയങ്ങൾ പ്രതിപാദിക്കുന്ന മികച്ച ഡോക്യുമെൻററികളും വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ
കായണ്ണ ഗവ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ
ഷോർട്ട്ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. കായണ്ണ ടൗണിലെ സ്വപ്ന നഗരിയിൽ നടന്ന പരിപാടിയിൽ ലിറ്റിൽ ടെററിസ്റ്റ്, അൺകൗണ്ടഡ്, പങ്ക്, ഫ്രീ ബേർഡ്സ്, വിൻഡ് ചിംസ് തുടങ്ങിയ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
പിടിഎ പ്രസിഡൻ്റ് എം അജിത് കുമാർ ഉദ്ഘാടനം ചെയ്തു. കാഴ്ച ഫിലിം ക്ലബ്ബിൻ്റെ ഉദ്ഘാടനം സംവിധായകൻ ശ്രീലാൽ മഞ്ഞപ്പാലം നിർവഹിച്ചു. തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ സംവിധായകൻ
ബിജു സീനിയ, തിരക്കഥാകൃത്ത് ശ്രീജീഷ് ചെമ്മരൻ, സംഗീതസംവിധായകൻ ബാബുരാജ്, മാധ്യമപ്രവർത്തകൻ ശ്രീഹർഷൻ തിരുവോത്ത് തുടങ്ങിയവർ പങ്കെടുത്തു. ലിതേഷ് കരുണാകരൻ മോഡറേറ്ററായി. പ്രിൻസിപ്പൽ ടി ജെ പുഷ്പവല്ലി, പ്രോഗ്രാം ഓഫീസർ ഡോ എം എം സുബീഷ്, റഷീദ് പുത്തൻപുര, സോണിയ, ടി സത്യൻ, ദീക്ഷിത്,
ജഗദൻ, വികെ സരിത, എസ്. പ്രിയ, പി ജെ പുഷ്പാകരൻ, അഞ്ജു അരവിന്ദ്, ദിൽദിയ ബഷീർ, അനിഷ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
വേതനവർദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് കെ പി സി സി ആഹ്വാനം ചെയ്ത ഐക്യദാർഢ്യം, കായണ്ണ മണ്ഡലം കോൺഗ്രസ്
അതിജീവനത്തിനായി 14 ദിവസത്തോളമായിആശാവർക്കർമാർ ചെയ്യുന്ന സമരത്തെ പിണറായി സർക്കാർ അവഗണിക്കുന്നതിനെതിരെ മൂടാടി, മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ തീപ്പന്തം സംഘടിപ്പിച്ചു.
കോഴിക്കോട് ജില്ലയിൽ ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്ന പുറമേരി കുഞ്ഞല്ലൂരിൽ അട്ടിമറി വിജയത്തിലൂടെ ഇടതുകോട്ട യു ഡി എഫ് പിടിച്ചെടുത്തു. 20 വോട്ടിൻ്റെ
15 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് 33ാം വാർഷിക സമ്മേളനം നാളെ ബുധനാഴ്ച (26/2/2025) ന് രാവിലെ 9