വടയം രാഘവൻ മാസ്റ്റർ അനുസ്മരണം നടത്തി

കുറ്റ്യാടി പ്രമുഖ കോൺഗ്രസ്സ് നേതാവും, മുൻ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന വടയം രാഘവൻ മാസ്റ്റർ അനുസ്മരണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി കെ സുരേഷ് അധ്യക്ഷത വഹിച്ചു. ടി സുരേഷ് ബാബു, എൻ സി കുമാരൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, രാഹുൽ ചാലിൽ, തയ്യിൽ നാണു, വിലങ്ങിൽ കുഞ്ഞിക്കേളു നമ്പ്യാർ, കെ.പി രാജൻ, ബാബു പൂക്കുന്നമ്മൽ, പി.പി ദിനേശൻ ഊരത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.