കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി മാനാഞ്ചിറ ഓപ്പൺ സ്റ്റേജിൽ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു

കലയിലൂടെയും സാഹിത്യത്തിലൂടെയും ജീവിത മൂല്യങ്ങൾ ആർജിച്ചെടുക്കാൻ പുതുതലമുറ തയ്യാറാകണമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.പി.രാമനുണ്ണി അഭിപ്രായപ്പെട്ടു. കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി മാനാഞ്ചിറ ഒപ്പൺ സ്റ്റേജിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത സാഹചര്യങ്ങളോട് സമരസപ്പെട്ട് ജീവിക്കാനും തിരിച്ചറിവ് ഉണ്ടാകാനും കലയിലൂടെ സാധിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

കലോത്സവത്തിൻ്റെ ഭാഗമായി 2 ദിവസമാണ് സാംസ്കാരികസൗസ്സ് സംഘടിപ്പിക്കുന്നത്. റവന്യു ജില്ലവിദ്യാഭ്യാസ ഉപഡയരക്ടറും ജനകൺവീനറുമായ മനോജ് മണിയൂർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ പി.കെ. പാറക്കടവ് മുഖ്യാതിഥിയായി പങ്കെടുത്തു. ആർ,ഡി ഡി. എം.സന്തോഷ് കുമാർ വിദ്യാകിരണം കോഡിനേറ്റർ വി.വി വിനോദ്, സാംസ്കാരി ക.സമിതി കൺവീനർ ബിജു കാവിൽ ,എം.ജി. ബൽരാജ് ,വി.എം. അഷറഫ്, രഞ്ജീഷ് ആവള എന്നിവർ സംസാരിച്ചു. ശ്രീജിത്ത് വിയ്യൂർ മാന്ത്രിക സല്ലാപം ഒരുക്കി. മജീഷ് കാരയാട്, സുമേഷ് താമരശ്ശേരി എന്നിവർ സംഗീത വിരുന്നൊരുക്കി. നിശാഗന്ധി, ടീം മരുതൂർ എന്നിവർ തിരുവാതിര അവതരിപ്പിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

അവസാനവട്ട കണക്കുകൂട്ടലുമായി മുന്നണികൾ: ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

Next Story

വടയം രാഘവൻ മാസ്റ്റർ അനുസ്മരണം നടത്തി

Latest from Local News

ക്വാറി സാധനങ്ങളുടെ വർധിപ്പിച്ച നിരക്ക്: സർക്കാർ പ്രവൃത്തികൾക്ക് ഇളവ് നൽകും

ജില്ലയിലെ ക്വാറികളിൽ നിന്നും ക്രഷറുകളിൽ നിന്നുമുള്ള സാധനങ്ങൾക്ക് വില വർധിപ്പിച്ച നടപടിയിൽ സർക്കാർ പ്രവൃത്തികൾക്കായി സാധനം എടുക്കുന്ന കരാറുകാർക്ക് ഇളവ് അനുവദിക്കാൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ

ഭാരതീയ ദളിത്‌ കോൺഗ്രസ്‌ പയ്യോളി മണ്ഡലം പ്രസിഡന്റായി സജീവൻ കുന്നുംപുറത് ചുമതല ഏറ്റെടുത്തു

ഭാരതീയ ദളിത്‌ കോൺഗ്രസ്‌ പയ്യോളി മണ്ഡലം പ്രസിഡന്റായി സജീവൻ കുന്നുംപുറത് ചുമതല ഏറ്റെടുത്തു. ഭാരതീയ ദളിത്‌ കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌

പുളീക്കണ്ടി മടപ്പുരയിൽ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

പേരാമ്പ്ര: വാളൂർ മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര മടയൻ ടി പി നാരായണൻ മുഖ്യ