കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ അബദ്ധജഡിലമായ വാർഡ് വിഭജനം അംഗീകരിക്കില്ല; കീഴരിയൂർ മണ്ഡലം കോൺഗ്രസ് - The New Page | Latest News | Kerala News| Kerala Politics

കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ അബദ്ധജഡിലമായ വാർഡ് വിഭജനം അംഗീകരിക്കില്ല; കീഴരിയൂർ മണ്ഡലം കോൺഗ്രസ്

ഭരണവിരുദ്ധ വികാരം ശക്തമായി നിലനിൽക്കുന്ന കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ അധികാരം നിലനിർത്താൻ അശാസ്ത്രീയവും അബദ്ധജഡിലവുമായ തരത്തിൽ നടത്തിയ വാർഡ് വിഭജനത്തെ അംഗീകരിക്കില്ലെന്നും പരാതി പരിഹരിച്ചില്ലെങ്കിൽ നിയമ നടപടിക്ക് മുതിരുമെന്നും കീഴരിയൂർ മണ്ഡലം കോൺഗ്രസ് ലീഡേഴ്സ് മീറ്റ് കൺവൻഷൻ തീരുമാനിച്ചു . ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ, വാസഗൃഹങ്ങളുടെ എണ്ണം പല വാർഡുകളിലും ആവർത്തിച്ച്, ജനസംഖ്യ മാനദണ്ഡം പാലിക്കപ്പെടാതെ ഭരണകക്ഷിയായ സി.പിഎമ്മിൻ്റെ ഇംഗിതത്തിന് വഴങ്ങിയാണ് പഞ്ചായത്ത് സെക്രട്ടറി വിഭജന രേഖ സമർപ്പിച്ചത്. പ്രസിദ്ധീകരിച്ച മാപ്പും അതിർത്തി നിശ്ചയിച്ച് ഉത്തരവായ അനുബന്ധം രണ്ട് എ യിലെ വാസഗൃഹങ്ങളും തമ്മിൽ ഒരു ബന്ധവുമില്ല.

ഭരണകക്ഷിയുടെ താല്പര്യം നിറവേറ്റുന്നതിന് വേണ്ടി വിജ്ഞാപനം സമർപ്പിക്കേണ്ട ദിവസത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന പഞ്ചായത്ത് സെക്രട്ടറിയെ മാറ്റി പുതിയ സെക്രട്ടറിയെ കീഴരിയൂരിൽ നിയമിക്കുകയാണുണ്ടായത്. രാഷ്ട്രീയ പക്ഷപാതിത്വത്തോടെ ജനാധിപത്യവിരുദ്ധമായി തയ്യാറാക്കിയ വാർഡ് വിഭജനത്തെ എതിർത്തു തോൽപ്പിക്കാൻ കോൺഗ്രസ് കമ്മിറ്റി കീഴരിയൂരിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി.കെ.ഗോപാലൻ, കെ.കെ ദാസൻ, ചുക്കോത്ത് ബാലൻ നായർ, കെ.സി രാജൻ, ഇടത്തിൽ രാമചന്ദ്രൻ, ശശി പാറോളി, ജി.പി പ്രീജിത്ത്, പഞ്ചായത്ത് മെമ്പർമാരായ ഇ.എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, ജലജ കുറുമയിൽ, നേതാക്കളായ പി.കെ ഗോവിന്ദൻ, എൻ.ടി ശിവാനന്ദൻ, കെ.എം വേലായുധൻ, സുലോചന കെ.പി, ഷിനിൽ ടി.കെ, കെ.പി സ്വപ്നകുമാർ, നാരായണൻ കെ.എം, ഷാജി തയ്യിൽ, അഖിലൻ കെ, കെ.പി മാധവൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

വടയം രാഘവൻ മാസ്റ്റർ അനുസ്മരണം നടത്തി

Next Story

കീഴരിയൂർ തെക്കയിൽ നാരായണൻ നായർ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 17 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 17 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00

മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം; രണ്ടു ക്യാമ്പുകളിലായി 11 പേർ

കനത്ത മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. കോഴിക്കോട് താലൂക്കിലെ കുമാരനല്ലൂര്‍ വില്ലേജില്‍ ചെറുപുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന്

അത്തോളി കൊങ്ങന്നൂർ കുന്നുമ്മൽതാഴെ മുരളീധരൻ അന്തരിച്ചു

അത്തോളി :കൊങ്ങന്നൂർ കുന്നുമ്മൽതാഴെ മുരളീധരൻ (62) അന്തരിച്ചു.അച്ഛൻ: പരേതനായ കെ.ടി ശങ്കരൻ മാസ്റ്റർ. അമ്മ:മാളു. ഭാര്യ: രുഗ്മിണി .മക്കൾ: അക്ഷിത ,