അരിക്കുളം നിടുമ്പൊയിൽ എം എൽപി സ്‌കൂളിന്റെ നൂറാം വാർ ഷിക ആഘോഷങ്ങൾക്ക് തുടക്കമായി

 

അരിക്കുളം നിടുമ്പൊയിൽ എം എൽപി സ്‌കൂളിന്റെ നൂറാംവാർഷിക ആഘോഷങ്ങൾക്ക് തുടക്കം. 2025 ഫെബ്രുവരി 9 വരെ നീളുന്ന ആഘോഷ പരിപാടികൾ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സി.വി.അനീഷ് കു മാർ അധ്യക്ഷത വഹിച്ചു. മേലടി എഇഒ പി.ഹസീസ്, പ്രധാനാധ്യാപിക കെ.ഷബാന, കെ.ടി.കെ.പ്രഭാകരൻ, ആനന്ദൻ പാറക്കൽ, രേഷ്‌മ ഷാജി, പി.കെ.അനിത,സജീവൻ ചാലിൽ, പി.എസ്.ഷി നിൽ, ടി.എം.രജിന, സ്വാഗത സംഘം ചെയർമാൻ സുഗുണൻ കൃഷ്ണകൃപ എന്നിവർ പ്രസംഗിച്ചു.

ലോഗോ രൂപകൽപന ചെയ്ത പൂർവ വിദ്യാർഥി ശരത്കിഷോർ വിവിധ മേളകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥി കൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ക്ലാസുകളിലെ സംയുക്ത ഡയറി പ്രകാശനവും നടന്നു.

Leave a Reply

Your email address will not be published.