കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: ക്വിസ് മത്സരത്തിന് 26 ന് മുമ്പ് രജിസ്റ്റർ ചെയ്യണം

കോഴിക്കോട് മേഖല പ്രാഥമിക മത്സരം ഡിസംബർ മൂന്നിന്‌ കാരപ്പറമ്പ് ജി എച്ച് എസ് എസ്സിൽഅന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ മൂന്നാം എഡിഷൻ്റെ ഭാഗമായി ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ, കോളേജ് (ബിരുദ, ബിരുദാനന്തര) വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നീ വിഭാഗങ്ങൾക്കായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്ക്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി കോഴിക്കോട്, കണ്ണൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം മേഖലകളിലായി പ്രാഥമിക മത്സരങ്ങളും നിയമസഭ മന്ദിരത്തിൽ വച്ച് ഫൈനൽ മത്സരങ്ങളും സംഘടിപ്പിക്കും.

പൊതുജനങ്ങൾക്കായുളള പ്രാഥമിക, ഫൈനൽ മത്സരങ്ങൾ നിയമസഭ മന്ദിരത്തിൽ വച്ച് നടത്തും.

വിദ്യാർത്ഥി വിഭാഗത്തിൽ ഒരു സ്കൂൾ/കോളേജിൽ നിന്നും പരമാവധി 2 ടീമുകൾക്ക് പങ്കെടുക്കാം. ഈ വിഭാഗത്തിലെ കോഴിക്കോട് മേഖല (വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകൾ) പ്രാഥമിക മത്സരം ഡിസംബർ മൂന്നിന്‌ കോഴിക്കോട് കാരപ്പറമ്പ് ജി എച്ച് എസ് എസ്സിൽ നടക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി നവംബർ 26.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.klibf.niyamasabha.org സന്ദർശിക്കണം.

Leave a Reply

Your email address will not be published.

Previous Story

വൈദ്യുതി മുടങ്ങും

Next Story

ജയൻ അനുസ്മരണ പരിപാടി ബാലുശ്ശേരിയിൽ

Latest from Local News

ട്രോളിംഗ് നിരോധന മുന്നൊരുക്കങ്ങൾ; ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ കടൽ പട്രോളിംഗ് നടത്തി

ഇന്ന് (ജൂൺ 9) അർദ്ധരാത്രി മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ജില്ലയിലെ മുന്നൊരുക്കങ്ങൾ, കടൽ പ്രക്ഷുബ്‌ദമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ

കീഴ്പ്പയ്യൂരിൽ അമ്മ സദസ്സ് സംഘടിപ്പിച്ചു

മേപ്പയ്യൂർ: ലഹരിക്കെതിരെ കീഴ്പ്പയ്യൂർ മണപ്പുറം മുക്കിൽ വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്മ സദസ്സ് സംഘടിപ്പിച്ചു. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ്

മേലൂർ കാരയിൽ കെ രാഘവൻ (റിട്ട.ഹോണററി നായക് സുബേദാർ)അന്തരിച്ചു

കൊയിലാണ്ടി-മേലൂർ കാരയിൽ കെ രാഘവൻ (റിട്ട.ഹോണററി നായക് സുബേദാർ)അന്തരിച്ചു.മക്കൾ-പ്രസീജ,ലസിജ,ജസീജ്,ഡെൽജിത് (റിട്ട.ഹോണററി ക്യാപ്റ്റൻ)-മരുമക്കൾ പുഷ്പൻ,മിനി,സുവിജ.

ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതിനായി പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തും

ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതിനായി പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തും. പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ താല്‍ക്കാലിക സ്റ്റാഫ് നഴ്സ് നിയമനം

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴില്‍ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ് ജീവനക്കാരെ നിയമിക്കുന്നതിനായി