കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ (ഐഎൻടിയുസി) കോഴിക്കോട് ജില്ലാ കൺവെൻഷൻ കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് അഡ്വ. സിബിക്കുട്ടി ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ കോഴിക്കോട് ഡിസിസിയുടെ കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ കൈമാറി. ഫറോക്ക് ഡിവിഷനിലെ കോവൂർ, മാവൂർ എന്നീ ഇലക്ട്രിക്കൽ സെക്ഷനുകളെ വിഭജിച്ച് കുറ്റിക്കാട്ടൂർ കേന്ദ്രീകരിച്ചു പുതിയ സെക്ഷൻ ഓഫീസ് രൂപീകരിക്കണമെന്ന് സംഘടന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ചടങ്ങിൽ കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ (ഐഎൻടിയുസി) കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ദാമോദരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.കെ. രഞ്ജിത്ത്, ടി.വി.പി സുരേഷ് ബാബു, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് സുനിൽ കക്കുഴി, ജില്ലാ സെക്രട്ടറി കെ. സദാശിവൻ, ശ്രീജിത്ത് ടി, ഇർഷാദ്. കെ, അലി. പി, രാജേഷ് കെ, ഷിജിത്ത് ചേളന്നൂർ, സുരേന്ദ്രൻ കീഴരിയൂർ, സജീവ്, പി. ശ്രീവത്സൻ, പി.ഐ. അജയൻ, സജീവൻ, എ.കെ ജയകൃഷ്ണൻ, അനിൽ പയമ്പ്ര, ജയേഷ് തുടങ്ങിയവർ സംസാരിച്ചു.