പേരാമ്പ്ര ബസ് സ്റ്റാന്റില് ബസ്സിനടിയിൽപ്പെട്ട് വയോധികന് ദാരുണാന്ത്യം.വാകയാട് സ്വദേശി അമ്മദ് (85) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.സ്റ്റാൻഡിൽ നടന്നു പോവുകയായിരുന്ന യാത്രക്കാരൻ്റെ തട്ടിവീഴ്ത്തി, ദേഹത്ത് കൂടെ ബസ് കയറിയിറങ്ങി . കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്നു ബസ് അമിതവേഗത്തിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോവുകയായിരുന്ന എസ്റ്റീം ബസ് സ്റ്റാൻഡിൽ അമിതവേഗതയിൽ കയറിയപ്പോൾ ഇടിയുടെ ആഘാതത്തില് ബസിനിടയിലേക്ക് വീണ അമ്മദിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് ബസ് സ്റ്റാന്റില് ബസ്സുകൾ തടഞ്ഞ് യാത്രക്കാരും നാട്ടുകാരും ഏറെ നേരം പ്രതിഷേധിച്ചു.
Latest from Local News
പേരാമ്പ്ര: മരുതേരി ഊടുവഴി മാവിലകണ്ടി ഫാത്തിമ (79) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞമ്മത്. മക്കൾ അബ്ദുൽ കരീം, അബ്ദുറഹിമാൻ, പരേതയായ ബിയ്യാത്തു.
നന്തിബസാർ: ദിവസേന മുന്നൂറോളം വള്ളങ്ങൾ മത്സ്യബന്ധനത്തിന് പോകുന്നതും ആയിരക്കണക്കിന് മത്സ്യതൊഴിലാളികളുടെ ആശ്രയ കേന്ദ്രവുമായ ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ കോടിക്കലിനോട് കേന്ദ്ര
കൊയിലാണ്ടി പിഷാരികാവ് ദേവസ്വത്തിന്റെ ക്ഷേത്രകലാ അക്കാദമി ധനുമാസത്തിലെ തിരുവാതിരക്ക് സംഘടിപ്പിച്ച തിരുവാതിരക്കളി മത്സരത്തിൽ കോഴിക്കോട് ഗോവിന്ദപുരം നിശാഗന്ധി ഒന്നാം സ്ഥാനം നേടി.
കീഴരിയൂർ: മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തോടനുബന്ധിച്ച് കൊയിലാണ്ടി വിട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര
കക്കോടി: നിരാലംബരായവർക്ക് സമയമോ കാലമോ നോക്കാതെ എല്ലാ മേഖലയിലും സഹായമെത്തിക്കാൻ ജീവകാരുണ്യ പ്രവർത്തകർ ശ്രദ്ധ ചെലത്തണമെന്നും സഹായം ലഭിക്കുന്നവരെ ഈ കാരണത്താൽ