കൊയിലാണ്ടി: മാരകമായ കരൾ രോഗം ബാധിച്ച് ചികിത്സ തുടരുന്ന മിഥുൻ മോഹൻ (36) ചികിത്സാ സഹായത്തിനായി മുചുകുന്ന്, പുളിയഞ്ചേരി പ്രദേശത്തെ പൊതുപ്രവർത്തകർ ഒത്തു ചേർന്ന് ചികിത്സാ സഹായ കമ്മറ്റി രൂപവത്കരിച്ചു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ എത്രയും പെട്ടെന്ന് നടത്തണ മെന്നാണ് ഡോക്ടർമാർ
നിർദ്ദേശിച്ചത്. ഭാര്യയും കൊച്ചുകുഞ്ഞും പ്രായവും രോഗവും കൊണ്ട് കഷ്ടപ്പെടുന്ന അഛനമ്മമാരും അടങ്ങിയ പാവപ്പെട്ട കുടുംബത്തിൻ്റെ ഏക ആശ്രയമാണ് ഈ യുവാവ്. പ്രാരബ്ദങ്ങളും കടബാദ്ധ്യതയും കൊണ്ട് മുചുകുന്നിലെ വീടും സ്ഥലവും വിറ്റ് പുളിയഞ്ചേരി കുറൂളിയിൽ സ്ഥലം വാങ്ങി ഒരു ചെറിയ വീട് പണി പൂർത്തിയാകും മുമ്പേയാണ് മിഥുൻ രോഗത്തിന് അടിമപ്പെട്ടത്. ഉചിതമായ കരൾ ലഭ്യമാക്കാൻ നല്ല തുക വേണം. കരൾമാറ്റി വെക്കലും തുടർ ചികിത്സയുമടക്കം 60 – ലക്ഷ ത്തിൽപ്പരം രൂപ കണ്ടെത്തണം. ഈയൊരു ഘട്ടത്തിൽ കുടുംബം നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. നെല്ലിമഠ ത്തിൽ പ്രകാശൻ ചെയർമാനും ഒതയോത്ത് രഘു കൺവീനറും വലിയാട്ടിൽ രമേശൻ ട്രഷററുമായുള്ള കമ്മിറ്റി പ്രവർത്തനം തുടങ്ങി. സഹായം കേരള ഗ്രാമീണബാങ്ക്
മുചുകുന്ന് ശാഖയിലെ 40241101053337-നമ്പർ അക്കൗണ്ടിലേക്കോ (IFSE KLGB0040241), – ഗൂഗിൾ പേ നമ്പർ 9447070891-ലേക്കോ അയക്കാം.
Latest from Local News
വിയ്യൂർ- കേളോത്ത് ടി. എം ഗംഗാധരൻ നായർ (72) അന്തരിച്ചു. ഭാര്യ രാധാമ്മ,മക്കൾ രാഗേഷ് കുമാർ അധ്യാപകൻ (മായൻ മെമ്മോറിയൽ എച്ച്
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് 33ാം വാർഷിക സമ്മേളനം നാളെ ബുധനാഴ്ച 9 മണി മുതൽ വൈകിട്ട്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുഹമ്മദ് ആഷിക്
തോരായി വിഷ്ണു ക്ഷേത്രത്തിൽ വാവുബലി അത്തോളി: തോരായി വിഷ്ണു ക്ഷേത്രത്തിലെ കുംഭമാസ വാവുബലി ഫെബ്രുവരി 27ന് നടക്കും.കാലത്ത് നാല് മണി മുതൽ
👉കാർഡിയോളജി വിഭാഗം ഡോ.ഡോളിമാത്യു 👉തൊറാസിക്ക് സർജറി ഡോ രാജേഷ് എസ് 👉ഗ്യാസ്ട്രാസർജറി വിഭാഗം ഡോ പ്രതാവൻ വി കെ 👉ഗൈനക്കോളജി ഡേ