കുഞ്ഞു മനസിനെയറിഞ്ഞ് നാടകമൊരുക്കി ഒരു സർക്കാർ സ്കൂൾ

കുഞ്ഞു മനസിനെയറിഞ്ഞ് നാടകമൊരുക്കി ഒരു സർക്കാർ യു പി. സ്കൂൾ. പേരാമ്പ്ര ജി.യു.പി.യാണ് തുടർച്ചയായി രണ്ടാം തവണ നാടകവുമായി ജില്ലാതലത്തിലേക്ക് പോയത്. കൊക്കോ കൊക്കക്കോ എന്ന നാടകം മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയം ഇടങ്ങൾ നഷ്ടമാവുന്നവരുടെ ആഴത്തിലുള്ള പ്രതിരോധത്തോറ്റമാവുന്നുണ്ട്. കഴിഞ്ഞ വർഷം അവതരിപ്പിച്ച ഏകനായ നായ എന്ന നാടകം ജില്ലാതലത്തിൽ പുരസ്കാരം നേടി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നാടക പ്രവർത്തകനായ മഹേഷ് ചെക്കോട്ടി രചനയും സംവിധാനവും നിർവഹിച്ച ഈ രണ്ടു നാടകങ്ങളും അതിജീവനത്തിൻ്റെ അരങ്ങു ഭാഷ്യം കൊണ്ട് വ്യതിരിക്തമാവുന്നുണ്ട്. മനോഹരമായ രംഗപാഠമൊരുക്കി കുഞ്ഞുങ്ങൾ നിറഞ്ഞാടി മനോഹരമാക്കിയ ഈ നാടകവും പ്രേക്ഷക ശ്രദ്ധ നേടുമെന്നാണ് സ്കൂൾ അധികൃതരുടെ വിശ്വാസം.

Leave a Reply

Your email address will not be published.