രാഷ്ട്രശില്പിയുo ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. നെഹ്റുവിൻ്റെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
ബ്ലോക്ക് പ്രസിഡണ്ട് കെ. മധുകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രാജൻ മരുതേരി, ഇ.വി.രാമചന്ദ്രൻ, പി.എസ്.സുനിൽകുമാർ, വി.വി.ദിനേശൻ, എൻ.ഹരിദാസൻ, പി.എം.പ്രകാശൻ, ബാബു തത്തക്കാടൻ, രമേഷ് മഠത്തിൽ, കെ.സി.രവീന്ദ്രൻ, കെ.പി.മായൻകുട്ടി സംസാരിച്ചു.