തുടർച്ചയായ രണ്ടാംതവണയും പേരാമ്പ്ര സബ്ജില്ലാ ചെണ്ടമേളത്തിന്റെ ജേതാക്കളായി ജി.എച്ച്.എസ്.എസ് നടുവണ്ണൂർ

തുടർച്ചയായ രണ്ടാംതവണയും പേരാമ്പ്ര സബ്ജില്ലാ ചെണ്ടമേളത്തിന്റെ ജേതാക്കളായി ജി.എച്ച്.എസ്.എസ് നടുവണ്ണൂർ. കഴിഞ്ഞതവണ കോഴിക്കോട് ജില്ലകലോത്സവത്തിൽ നേരിയ വ്യത്യാസത്തിന് നഷ്ടപ്പെട്ട ഒന്നാം സ്ഥാനം ഇത്തവണ എന്തായാലും കൈവിടില്ല എന്ന് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ടീമംഗങ്ങളായ ദേവാനന്ദ് തേജസ്, ജഗൻ സൂര്യ, അലൻ നാരായണൻ, സഞ്ജയ് ശങ്കർ, നിവേദകൃഷ്ണ,ദേവദത്ത് എന്നിവർ.
ഉള്ളിയേരി നിഷാന്ത് മാരാർ അജിത് കുമാർ കൂമുള്ളി,സന്ദീപ് എന്നീ ഗുരുക്കന്മാരാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഇവരെ പരിശീലിപ്പിച്ചിട്ടുള്ളത്. ചിട്ടയായ പരിശീലനങ്ങളുടെ ഇത്തവണ സംസ്ഥാന യുവജനോത്സവത്തിൽ വിജയിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ടീമിലെ അംഗമായ ബിആർ ദേവാനന്ദ് കഴിഞ്ഞതവണ സംസ്ഥാന യുവജനോത്സവത്തിൽ തായമ്പകയിൽ എ ഗ്രേഡ് നേടിയിരുന്നു.

Leave a Reply

Your email address will not be published.