14/11/2024 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 

തസ്തിക

ഏഴാം ധനകാര്യകമ്മീഷന് രണ്ട് ജോയ്ന്റ് ഡയറക്ടര്‍മാരുടെ താല്‍ക്കാലിക തസ്തിക സൃഷ്ടിച്ച് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം നടത്തും. കേരള കള്ള് വ്യവസായ വികസന ബോര്‍ഡില്‍ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ എക്സൈസ് വകുപ്പിലെ ജോയിന്‍റ് എക്സൈസ് കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കും. ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ് തസ്തികയില്‍ കരാര്‍ വ്യവസ്ഥയിലും കാഷ്വല്‍ സ്വീപ്പറെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയും നിയമിക്കും.

എറണാകുളം മാണിക്യമംഗലം സെന്‍റ് ക്ലെയര്‍ ഓറല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ ഫോള്‍ ദി ഡഫിന് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു കുക്ക് തസ്തിക അനുവദിക്കും.

ടെണ്ടര്‍ അംഗീകരിച്ചു

പത്തനംതിട്ട കലഞ്ഞൂര്‍പാടം റോഡ് പ്രവൃത്തിയുടെ ടെണ്ടര്‍ അംഗീകരിച്ചു. തിരുവനന്തപുരം പഴകുറ്റി മംഗലപുരം റോഡ് റീച്ച് മൂന്നിലെ പോത്തന്‍കോട് – മംഗലപുരം പ്രവർത്തിക്കുള്ള ടെണ്ടര്‍ അംഗീകരിച്ചു.

അംഗീകരിച്ചു

രാജേഷ് രവീന്ദ്രനെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് പദവിയിലേക്ക് സ്ഥാന കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്തിയത് അംഗീകരിച്ചു.

ദീര്‍ഘിപ്പിച്ചു

കേരള സ്റ്റേറ്റ് വെയര്‍ഹൗസിങ്ങ് കോര്‍പ്പറേഷന്‍ എം.ഡി എസ് അനില്‍ദാസിന്റെ നിയമന കാലയളവ് ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ പൊലീസ് ആരംഭിച്ച പദ്ധതിയായ ‘ചിരി’ പദ്ധതിയെ കുറിച്ച് വ്യക്തമാക്കി കേരള പൊലീസ്

Next Story

ശിശുദിനത്തിൽ കൊയിലാണ്ടി ലയൺസ് ക്ലബ്ബ് കോതമംഗലം യുപി സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകി

Latest from Main News

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

പീരുമേട് എംഎൽഎ വാഴൂർ സോമൻ(72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ

കോഴിക്കോട് വിവാഹവീട്ടിൽ മോഷണം

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങണ്ണൂരിൽ വിവാഹ വീട്ടിൽ നിന്ന് 10 പവൻ സ്വർണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി. മുടവന്തേരി സ്വദേശി ടി.പി

വയനാട് പുനരധിവാസം: ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ കൈമാറി എം.എ.യൂസഫലി

തിരുവനന്തപുരം∙ ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി 10 കോടി

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനായ സഹോദരന് ഇന്ന്