സാഹിത്യത്തിന്റെ വ്യത്യസ്ത രൂപങ്ങളെ ഉൾക്കൊള്ളാനും ആസ്വദിക്കാനും പുതുതലമുറയ്ക്ക് സാധിക്കണം – രഘുനാഥൻ കൊളത്തൂർ

ബാലുശ്ശേരി: വൈവിധ്യമായ സാഹിത്യരൂപങ്ങളെ പുതിയതിനേയും പഴയതിനേയും ഒരുപോലെ സ്വീകരിക്കാനും ആസ്വദിക്കാനും പുതിയ തലമുറയ്ക്ക് സാധിക്കണമെന്ന് കവി രഘുനാഥ് കൊളത്തൂർ. സരസ്വതി വിദ്യാമന്ദിറിലെ ക്ലാസ് ലൈബ്രറി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന എന്ന് പറയുന്നത് അനിർവചനീയമായ അനുഭവമാണ് എന്നും പുതുതലമുറ വായിച്ചുതന്നെ വളരണമെന്നും അദ്ദേഹം തന്റെ ഭാഷണത്തിൽ കുട്ടികളെ ഓർമ്മിപ്പിച്ചു.

ക്ഷേമസമിതി പ്രസിഡണ്ട് പ്രതാപൻ കെ എം അധ്യക്ഷനായിരുന്നു. വിദ്യാലയത്തിന്റെ മുഖ്യരക്ഷാധികാരിയും ഭാരതീയ വിദ്യാനികേതൻ അധ്യക്ഷനുമായ ഗോപാലൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വിജ്ഞാനവും സാന്ത്വനവും ആത്മവിശ്വാസവും യുക്തിബോധവും നൽകുന്നതാവണം വായന എന്നും വളരെ വായിക്കുക എന്നതിനപ്പുറത്ത് വഴിയെ വായിക്കുക എന്നതാവണം വായനയുടെ ലക്ഷ്യം എന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഉദാഹരണസഹിതം വ്യക്തമാക്കി. വായിക്കുമ്പോൾ ആദികാവ്യംമുതൽ നമ്മുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും ഉൾക്കൊള്ളുന്ന ആശയങ്ങളെ പ്രതിപാദിക്കുന്ന പുസ്തകങ്ങളെ കൂടുതൽ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. തള്ളേണ്ടവ തള്ളുകയും കൊള്ളേണ്ടത് മാത്രം കൊള്ളുകയും ചെയ്യണമെന്ന് അദ്ദേഹം കുട്ടികളോട്പറഞ്ഞു.

മാതൃസമിതി ചെയർപേഴ്സൺ ശ്രീജ, വൈസ് ചെയർപേഴ്സൺ സുജ വിദ്യാലയ സമിതി സെക്രട്ടറി സി ചന്ദ്രൻ മാസ്റ്റർ, പ്രസിഡന്റ് സി കെ രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. സോഷ്യൽ മീഡിയയുടെ സ്വാധീനവും ടെലിവിഷൻ ഉൾപ്പെടെയുള്ള മറ്റ് ഇലക്ട്രോണിക് മീഡിയകളുടെ സ്വാധീനവും വായനയിൽ നിന്ന് കുട്ടികളെ പിന്നോക്കം കൊണ്ടുപോകുന്നുണ്ടെങ്കിലും അവയെ മാറ്റിവച്ച് കൊണ്ട് വായന ജീവിതവ്രതം ആക്കണമെന്ന് തന്റെ ആശംസ പ്രസംഗത്തിൽ രാധാകൃഷ്ണൻ മാസ്റ്റർ കുട്ടികളോട് ആവശ്യപ്പെട്ടു. ചടങ്ങിൽ പ്രിൻസിപ്പൽ എ. ശിവരാമൻ മാസ്റ്റർ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ശ്രീമതി വന്ദന പത്മനാഭൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മാതൃസമിതിയുടെ നേതൃത്വത്തിൽ വാങ്ങിയ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ഗോപാലൻകുട്ടി മാസ്റ്റർ വിദ്യാലയത്തിനു വേണ്ടി ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.

Previous Story

‘ആധുനിക ഇന്ത്യ: നെഹ്റുവിൻ്റെ ദീർഘദർശനം’ സെമിനാർ 14 ന്

Next Story

തുവ്വക്കോട് മീത്തലെ പാണോളി ബീവി അന്തരിച്ചു

Latest from Local News

യൂത്ത് കോൺഗ്രസ് ഉപരോധ സമരം ഇന്ന്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നില്ലാതെ രോഗികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ

ക്വാറി സാധനങ്ങളുടെ വർധിപ്പിച്ച നിരക്ക്: സർക്കാർ പ്രവൃത്തികൾക്ക് ഇളവ് നൽകും

ജില്ലയിലെ ക്വാറികളിൽ നിന്നും ക്രഷറുകളിൽ നിന്നുമുള്ള സാധനങ്ങൾക്ക് വില വർധിപ്പിച്ച നടപടിയിൽ സർക്കാർ പ്രവൃത്തികൾക്കായി സാധനം എടുക്കുന്ന കരാറുകാർക്ക് ഇളവ് അനുവദിക്കാൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ

ഭാരതീയ ദളിത്‌ കോൺഗ്രസ്‌ പയ്യോളി മണ്ഡലം പ്രസിഡന്റായി സജീവൻ കുന്നുംപുറത് ചുമതല ഏറ്റെടുത്തു

ഭാരതീയ ദളിത്‌ കോൺഗ്രസ്‌ പയ്യോളി മണ്ഡലം പ്രസിഡന്റായി സജീവൻ കുന്നുംപുറത് ചുമതല ഏറ്റെടുത്തു. ഭാരതീയ ദളിത്‌ കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌