ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം നവീകരണ ജീർണ്ണോദ്ധാരണ പ്രവർത്തികൾക്കായി ഒരുങ്ങുന്നു

ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ശ്രീ കോവിൽ നവീകരിച്ച് ചെമ്പു പതിക്കൽ, നമസ്കാര മണ്ഡപം, മണിക്കിണർ നാഗത്തറ ക്ഷേത്രക്കുളം എന്നിവയുടെ നവീകരണവും ക്ഷേത്രക്കുളത്തിന്റെ വടക്ക് ഭാഗത്തെ ക്ഷേത്രപ്രവേശന വീഥിയുടെ നിർമ്മാണവും ഉൾപ്പെടെ ബൃഹത് പദ്ധതികൾക്കായി ഒരുങ്ങുന്നു.

തച്ചുശാസ്ത്ര വിദഗ്ധൻവേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിയുടെ നിർദ്ദേശാനുസരണം ആണ് പ്രവർത്തികൾ നടക്കുക. ഏകദേശം രണ്ടര കോടി രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതികളുടെ സാമ്പത്തിക സമാഹരണ പ്രവർത്തനങ്ങൾ സംഘാടകസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

ഈറോഡ് രാജൻ ചെയർമാനായും ഷൈജു കാരാന്തോട് കുനി ജനറൽ കൺവീനറുമായുള്ള നവീകരണ ജീർണോദ്ധാരണ ശിവരാത്രി മഹോത്സവ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 2025 ഫെബ്രുവരി 19 മുതൽ 28 വരെ വിപുലമായി ആഘോഷിക്കും ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ വെച്ച് ക്ഷേത്രത്തിൻ്റെ സമഗ്ര വികസന കർമ്മരേഖ വില്ലുപത്രം എന്ന പേരിൽ പ്രകാശിപ്പിക്കും. ശിവരാത്രി മഹോത്സവത്തിന് ശേഷം ശ്രീകോവിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഷൈജു കാരാന്തോട്ട്കുനി, ഡോ: വി ടി മനോജ് നമ്പൂതിരി , പത്മനാഭൻ ധനശ്രീ, നന്ദാത്മജൻ, ചന്ദ്രശേഖരൻ മാതൃഛായ, രാജൻ കളത്തിൽ, വി.എം ജാനകി, ഷാജില, രഞ്ജിത്ത് കുനിയിൽ എന്നിവർ പ്രസ്സ് മീറ്റിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

മ​ല​യാ​ളികൾ​ ​ക​ഴി​ക്കു​ന്ന​ ​പ​ച്ച​ക്ക​റി​ക​ളി​ൽ​ 13.33 ​ശ​ത​മാ​ന​വും​ ​വി​ഷ​മ​യമെന്ന് റിപ്പോര്‍ട്ട്

Next Story

മരുതേരി/ ഊടുവഴി, പനയുള്ള പറമ്പിൽ താമസിക്കും ചെക്യോട്ട് അബൂബക്കർ മുസ്ലാർ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 11 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 11 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30am to

ചേളന്നൂർ കണ്ണങ്കര കൊളത്തോറത്ത് പ്രഭാകരൻ അന്തരിച്ചു

ചേളന്നൂർ കണ്ണങ്കര കൊളത്തോറത്ത് പരേതരായ ചന്തുക്കുട്ടിക്കുറപ്പ്, കാർത്ത്യായനി അമ്മ എന്നിവരുടെ മകൻ പ്രഭാകരൻ(77) അന്തരിച്ചു. ഭാര്യ അജിത, മക്കൾ: പ്രജോഷ്( ദുബായ്),

കോഴിക്കോട് കാരപറമ്പിലിൽ കാർ കനോലി കനാലിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് കാരപറമ്പിലിൽ കാർ കനോലി കനാലിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്.

ബി കെ എം യു ദേശീയ പ്രക്ഷോഭം പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി

മേപ്പയ്യൂർ: കർഷക തൊഴിലാളികൾക്ക് സമഗ്ര ദേശീയ നിയമം നടപ്പിലാക്കുക സ്വകാര്യ മേഖലയിൽ പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തുക, തൊഴിലുറപ്പ് ദിനങ്ങൾ ഇരുന്നൂറാക്കി

കൊവിഡിനെതിരെ മറ്റ് രോഗമുള്ളവരും പ്രായമായവരും മുൻകരുതൽ എടുക്കണം: ആരോഗ്യമന്ത്രി

പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുയിടങ്ങളിലും യാത്രകളിലും