ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ കാറ്റുവീഴ്ച ബാധിത പ്രദേശത്തിനായി ബ്ലോക്ക് – ഗ്രാമപഞ്ചായത്തുകൾ കൃഷിഭവകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സംയോജിത പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി .കെ അനിത നിർവഹിച്ചു.
ഗ്രാമപഞ്ചായത്തിലെ 3, 5, 6 വാർഡുകളിലായി പുഴയോട് ചേർന്ന് പ്രദേശത്ത് കാറ്റ് വീഴ്ച രോഗംബാധിച്ചു നശിച്ച തെങ്ങുകൾ വെട്ടി മാറ്റുന്നതും, തെങ്ങിന് കൂമ്പ് ചീയ്യൽ വരാതിരിക്കാനായി തെങ്ങിൻതലപ്പിൽ ട്രൈക്കോ കേക്ക് വയ്ക്കുന്നതും, പയർ വിത്ത് വിതരണവും ഉൾപ്പെടുത്തിയുള്ള പദ്ധതിയാണിത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചം കണ്ടി അധ്യക്ഷനായി. കൃഷി ഓഫീസർ എസ് .ശുഭശ്രീ പദ്ധതി വിശദീകരണം നടത്തി.വാർഡ് അംഗം വിജേഷ്, വാസു മാസ്റ്റർ, രജിൽ കുമാർ അസിസ്റ്റൻറ് കൃഷി ഓഫീസർ ജയരാജൻ എന്നിവർ സംസാരിച്ചു.