ശബരിമലയിൽ ബിഎസ്എൻഎല്ലിൻ്റെ ഫ്രീ വൈഫൈ

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് ബി.എസ്.എൻ.എല്ലിൻ്റെ ഫ്രീ വൈഫൈ ഉണ്ടാകും. ദേവസ്വം ബോർഡിൻ്റെയും ബിഎസ്എൻഎലിൻ്റെയും സംയുക്ത സംരംഭത്തിൻ്റെ ഭാഗമായാണ് ഈ സേവനം ഭക്തർക്ക് ലഭ്യമാക്കുന്നത്.

നെറ്റ്‌വർക്ക് തിരഞ്ഞെടുത്ത ശേഷം, ഉപയോക്താവിൻ്റെ മൊബൈൽ നമ്പറിലേക്ക് ഒരു OTP വരും, OTP നൽകിയാൽ കണക്ഷൻ ലഭ്യാമാകും. 30 മിനിറ്റ് സൗജന്യമായി ഉപയോഗിച്ച ശേഷം ഉപയോക്താക്കൾക്ക് തുടർന്നും ആക്‌സസ്സിനായി ഇൻ്റർനെറ്റ് റീചാർജ് ചെയ്യാനും കഴിയും. പമ്പയിൽ 13 ഉം നിലയ്ക്കലിൽ 13 ഉം സന്നിധാനത്ത് 22 ഉം ഹോട്ട്‌സ്‌പോട്ടുകൾ ബിഎസ്എൻഎൽ സജ്ജീകരിച്ചിട്ടുണ്ട്.

മൂന്ന് സ്ഥലങ്ങളിലും പുതിയ വൈഫൈ റോമിംഗ് സംവിധാനവും ലഭ്യമാകും. മൊബൈൽ കവറേജ് വർധിപ്പിക്കുന്നതിനായി തീർഥാടന പാതയിൽ 21 മൊബൈൽ ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. തീർഥാടകർക്ക് ഇത് സംബന്ധിച്ചുള്ള സംശയങ്ങൾ അന്വേഷിക്കാൻ 9400901010 എന്ന മൊബൈൽ നമ്പരിലോ 18004444 എന്ന ചാറ്റ് ബോക്‌സിലോ bnslebpta@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടാമെന്ന് ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ കെ.സാജു ജോർജ്ജ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

മരുതേരി/ ഊടുവഴി, പനയുള്ള പറമ്പിൽ താമസിക്കും ചെക്യോട്ട് അബൂബക്കർ മുസ്ലാർ അന്തരിച്ചു

Next Story

സർക്കാരിന്റെയും മാനേജ്മെന്റിന്റെയും തൊഴിലാളി വിരുദ്ധ സമീപനം അവസാനിപ്പിക്കണം ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ

Latest from Main News

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന നിർദ്ദേശവുമായി ആധാർ അതോറിറ്റി

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന് അക്ഷയ കേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി നിർദ്ദേശം നൽകി. മുഖത്തിന്റെ ചിത്രം പൂർണമായി ലഭിക്കാത്ത

മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര ദാനവും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

കോണ്‍ഗ്രസ് മുക്തകേരളമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര

കൊയിലാണ്ടിക്കൂട്ടം ഫന്തരീന ഫെസ്റ്റ് ശ്രദ്ധേയമായി

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബിഎംസി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച കടലോരത്തിനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ന്

കേരളത്തിലെ ഏറ്റവും മികച്ച ജാഗ്രതാ സമിതിക്കുള്ള വനിതാ കമ്മീഷന്റെ പുരസ്‌കാരം കൊയിലാണ്ടി നഗരസഭയ്ക്ക്

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍, സ്വാതന്ത്ര്യനിഷേധം, അവകാശലംഘനം എന്നിവയില്‍ ഇടപെട്ട് വനിതാ കമ്മീഷന്റെ സഹായത്തോടെ പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ജാഗ്രതാ