സർക്കാരിന്റെയും മാനേജ്മെന്റിന്റെയും തൊഴിലാളി വിരുദ്ധ സമീപനം അവസാനിപ്പിക്കണം ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ

കോഴിക്കോട് : കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷനിലെ ചില്ലറ വില്പന ശാലകളിൽ ജോലി ചെയ്തുവരുന്ന ജീവനക്കാർക്ക് ശമ്പള പരിഷ്കരണ നാളു മുതൽ പരിഷ്കരിക്കേണ്ട അഡീഷണൽ അലവൻസ് ഉടൻ നൽകണമെന്ന് ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. മാനേജ്മെന്റ് സർക്കാരിലേക്ക് ശുപാർശ ചെയ്ത് ഒരു വർഷക്കാലമായിട്ടും പരിഹരിക്കാത്തതിലും ജീവനക്കാരുടെ സർവീസ് ആനുകൂല്യങ്ങളുടെ വിഷയത്തിൽ വകുപ്പ് മന്ത്രിയും ഉദ്യോഗതല വിഭാഗവും കാണിക്കുന്ന അലസമായ നിലപാടിനെതിരെയും മാനേജ്മെന്റ് തലത്തിൽ യാതൊരുവിധ താൽപര്യവും ഇടപെടലും പ്രകടിപ്പിക്കാത്ത സാഹചര്യത്തിലും തൊഴിലാളി വിരുദ്ധ നടപടി സ്വീകരിക്കുന്നതിലും പ്രതിഷേധിച്ച് നവംബർ 28ന് ബെവ്‌കോ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാൻ തീരുമാനിച്ചു. സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.കെ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു കെ പ്രദീപ്, പി.ടി പ്രബീഷ്, എം ശിവശങ്കരൻ, റെജിമോൻ ടി.ടി, സുജേഷ് എം.എസ് പ്രമോദ് കെ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

ശബരിമലയിൽ ബിഎസ്എൻഎല്ലിൻ്റെ ഫ്രീ വൈഫൈ

Next Story

കരാറുകാരുടെ സമരം കാരണം റേഷൻ വിതരണം മുടങ്ങി

Latest from Local News

എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു

കൊയിലാണ്ടി : എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. ലൈബ്രറി പ്രസിഡൻറ് എൻ. എം . നാരായണൻ അധ്യക്ഷത

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00

ലഹരി: വിദ്യാര്‍ഥികളുടെ ആശങ്കകളും ആശയങ്ങളും കലക്ടറുമായി കത്തിലൂടെ പങ്കുവെക്കാം

ലഹരിയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ ആശയങ്ങളും ആശങ്കകളും ജില്ലാ കലക്ടറുമായി പങ്കുവെക്കാന്‍ ‘കളക്ടര്‍ക്കൊരു കത്ത്’ ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം. ലഹരി ഉപയോഗത്തിലെ വര്‍ധനവ്,

ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ ട്രെയിനറുടെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം

ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ ട്രെയിനറുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: എം എസ് സി യോഗ/ബിഎന്‍വൈഎസ്/യോഗ ഡിപ്ലോമ.

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

 സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ