തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തരുടെ ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങള്‍ നിർദേശിച്ചുകൊണ്ടുള്ള ഉത്തരവിറക്കി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തരുടെ ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങള്‍ നിർദേശിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. മുന്‍ കെട്ടില്‍ ഉണക്കലരി, നെയ്ത്തേങ്ങ, ശര്‍ക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപ്പൊന്ന് എന്നിവയും പിന്‍കെട്ടില്‍ ശബരിമലയില്‍ സമര്‍പ്പിച്ച് വെള്ളനിവേദ്യം വാങ്ങാനുള്ള അരി എന്നിവയുമാണ് ഉള്‍പ്പെടുത്തേണ്ടത്.

ഇരുമുടിക്കെട്ടില്‍ ചന്ദനത്തിരി, പനിനീര്‍, കര്‍പ്പൂരം എന്നിവ കൊണ്ടുവരുന്നതിന് വിലക്കുണ്ട്. തന്ത്രി നിര്‍ദേശിക്കുന്നതല്ലാത്ത വസ്തുക്കൾ കൊണ്ടുവരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് പാടില്ലെന്നും ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

നേരത്തെ മുന്‍-പിന്‍ കെട്ടുകളില്‍ ഉള്‍പ്പെടുത്തേണ്ട വസ്തുക്കള്‍ സംബന്ധിച്ച് ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കത്ത് നല്‍കിയിരുന്നു. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും വഴിയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന പല സാധനങ്ങളും ആവശ്യമില്ലാത്തതാണെന്ന് തന്ത്രിയുടെ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

Leave a Reply

Your email address will not be published.

Previous Story

രണ്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ ചിരവ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു

Next Story

മരുതേരിക്കുന്ന് കുടിവെള്ള പദ്ധതി കോൺഗ്രസ്സ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി

Latest from Main News

അവസാനവട്ട കണക്കുകൂട്ടലുമായി മുന്നണികൾ: ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

​വ​യ​നാ​ട് ​ലോ​ക്സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലെ​യും​ ​പാ​ല​ക്കാ​ട്,​ ​ചേ​ല​ക്ക​ര​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​നാ​ളെ.​ ​രാ​വി​ലെ​ ​എ​ട്ടി​ന് ​വോ​ട്ടെ​ണ്ണ​ൽ​ ​ആ​രം​ഭി​ക്കും.​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടു​ക​ളാ​ണ്

വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്സാപ്പ് പോലെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നൽകരുതെന്ന് അറിയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

ഇനി മുതൽ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്സാപ്പ് പോലെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ നൽകരുതെന്ന് അറിയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. നോട്ട്സ്

സന്നിധാനത്ത് തീപിടുത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ തടയാൻ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പൂർണ്ണ സജ്ജം

സന്നിധാനത്ത് തീപിടുത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ തടയാൻ അഗ്നി രക്ഷാസേന (ഫയർ ആൻഡ് റെസ്ക്യൂ സർവീസ്) പൂർണ്ണ സജ്ജം. മരക്കൂട്ടം മുതൽ

21/11/2024 മന്ത്രിസഭായോഗ തീരുമാനങ്ങള്‍

പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത് താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ അ​ദാലത്ത് നടത്തും. 2024 ഡിസംബർ, 2025