രണ്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ ചിരവ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു

രണ്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ ചിരവ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു. നാദാപുരം തെരുവന്‍ പറമ്പിലെ താനമഠത്തില്‍ ഫൈസലാണ് ഭാര്യ നരിപ്പറ്റ കിണറുള്ള പറമ്പത്ത് ഷംന(28)യെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഷംനയുടെ ഇടതു തോളിലും വയറിലും കുത്തേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫൈസലിന്റെ വീട്ടില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഷംനയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളും വഴിയാത്രക്കാരും ചേര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് ശേഷം ഫൈസല്‍ ഓടി രക്ഷപെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഏഴ് മാസം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. കുടുംബ പ്രശ്‌നമാണ് ക്രൂരകൃത്യം നടത്താന്‍ കാരണമായതെന്നാണ് ലഭിക്കുന്ന സൂചന. ഫൈസലിന് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published.

Previous Story

ചലോ ആപ്പുമായി സഹകരിച്ച് ഡെബിറ്റ് കാര്‍ഡിലൂടെയും യുപിഐ ആപ്പിലൂടെയും ടിക്കറ്റെടുക്കാൻ കെഎസ്ആർടിസിയിൽ സംവിധാനം

Next Story

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തരുടെ ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങള്‍ നിർദേശിച്ചുകൊണ്ടുള്ള ഉത്തരവിറക്കി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുഹമ്മദ്‌ ആഷിക്

കുംഭ മാസ വാബുബലി

തോരായി വിഷ്ണു ക്ഷേത്രത്തിൽ വാവുബലി അത്തോളി: തോരായി വിഷ്ണു ക്ഷേത്രത്തിലെ കുംഭമാസ വാവുബലി ഫെബ്രുവരി 27ന് നടക്കും.കാലത്ത് നാല് മണി മുതൽ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 26-02-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

👉കാർഡിയോളജി വിഭാഗം ഡോ.ഡോളിമാത്യു 👉തൊറാസിക്ക് സർജറി ഡോ രാജേഷ് എസ് 👉ഗ്യാസ്ട്രാസർജറി വിഭാഗം ഡോ പ്രതാവൻ വി കെ 👉ഗൈനക്കോളജി ഡേ

ഒളളൂര്‍ക്കടവ് പാലം ഉദ്ഘാടനം,ഗതാഗതത്തിന് തുറന്നു കൊടുത്തു ,ആയിരങ്ങള്‍ സാക്ഷിയായി

കാത്തിരിപ്പിനൊടുവില്‍ ഒളളൂര്‍ക്കടവ് പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്തു. കെ.എം.സച്ചിന്‍ദേവ് എം.എല്‍.എ

തുടർച്ചയായി അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവി; കാപ്പാട് ബീച്ചിൽ ബ്ലൂ ഫ്ലാഗ് ഉയർത്തി മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ പ്രധാന വിനോദസഞ്ചാര ഡെസ്റ്റിനേഷനായ കാപ്പാട് ബീച്ചിനു അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചത് അഭിമാനകരമായ നേട്ടമാണെന്നും അന്താരാഷ്ട്ര തലത്തിൽ