70 ലക്ഷത്തോളം രൂപ മുതൽ മുടക്കി 105 ഗുണഭോക്താക്കൾക്കു കുടിവെള്ളം ലഭ്യമാവേണ്ട മരുതേരിക്കുന്ന് കുടിവെള്ള പദ്ധതി പ്രവർത്തന യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര പഞ്ചായത്ത് പത്താം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണാ സമരം നടത്തി. ഡി.സി.സി.ജനറൽ സെക്രട്ടറി രാജൻ മരുതേരി ധർണ്ണ ഉദ്ഘാടനം ചെയ്തു. പൊയിൽ ശശിധരൻ അദ്ധ്യക്ഷനായിരുന്നു. ഒരു വർഷം മുൻപ് പേരാമ്പ്ര എംഎൽഎ യാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
കിണറിലെ വെള്ളത്തിൻ്റെ ഗുണമേൻമ പരിശോദിക്കുന്നതിന് ആവശ്യമായ ശാസ്ത്രീയ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തതാണ് കുടിവെള്ളം ഉപയോഗശൂന്യമായി കിടക്കുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശമാണ് മരുതേരി. ഒരു ദിവസം പോലും ഈ പദ്ധതിയിൽ നിന്ന് വെള്ളം ഉപയോഗിക്കുവാൻ സാധിച്ചിട്ടില്ല. ലക്ഷങ്ങൾ സാധാരണക്കാരിൽ നിന്നും സംഭാവനയായി സ്വീകരിച്ചാണ് പദ്ധതിക്കാവശ്യമായ കിണറും ടാങ്കും നിർമിച്ചത്. അതുകൊണ്ട് അടിയന്തരമായി പദ്ധതി പ്രവർത്തന യോഗ്യമാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. പി.എസ്.സുനിൽ കുമാർ, കെ.സി.രവീന്ദ്ര’ൻ, പി.എം.പ്രകാശൻ രമേഷ് മംത്തിൽ, വമ്പൻ വിജയൻ കെ. പി. മായൻകുട്ടി, രേഷ്മ പൊയിൽ, കെ.മൊയ്തി, സലാം തമ്പിത്തൂര്, ടി.എം.രമേശൻ, അനന്തു, മുച്ചിലോട്ട് മൊയ്തു, വി.പി.ഷിബു, ഗീത മരുതേരി കുന്നുമ്മൽ, സാജിത സംസാരിച്ചു.