കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബൈക്ക് മോഷ്ട്ടിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു

കൊയിലാണ്ടി : കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബൈക്ക് മോഷ്ട്ടിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ചെട്ടിപ്പടി കുട്യാടി വീട് ഹക്കീം ബ് (24) ആണ് അറസ്റ്റിലായത്. റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും അരിക്കുളം സ്വദേശിയുടെ ബൈക്കാണ് മോഷ്ട്ടിച്ചത്. ഞായറാഴ്ച രാത്രി മോഷ്ടിച്ച ബൈക്കുമായി പോകുന്ന വഴി എലത്തൂരിന് സമീപം നാട്ടുകാർ പിടികൂടി പോലീസിൽ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു
കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് .ഐ മാരായ കെ.എസ്. ജിതേഷ് ,മനോജ്,എ എസ് ഐ അബ്ദുൽ റക്കീബ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സതീശൻ,ഒ.കെ.സുരേഷ് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.