നടുവണ്ണൂർ കിഴക്കോട്ട് കടവ് സി കെ കോട്ടേജിൽ സി കെ മുഹമ്മദ് അന്തരിച്ചു

നടുവണ്ണൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി പ്രവർത്തകനും നടുവണ്ണൂരിലെ നാഷണൽ ബിൽഡേഴ്സ് സ്ഥാപകനും നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയുമായിരുന്ന കിഴക്കോട്ട് കടവ് സി കെ കോട്ടേജിൽ സി കെ മുഹമ്മദ് ( 53) ദുബായിൽ അന്തരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം.റസീനയാണ് ഭാര്യ. പരേതനായ ചെല്ലത്താൻ കണ്ടി അബ്ദുല്ലയാണ് പിതാവ്. മാതാവ് മറിയം. അഖിത ജുസൈറ, ഡോ. റിസ് വാന, ജോർജിയയിൽ എംബിബിഎസ് വിദ്യാർഥിനിയായ മുഹ്സിന ,അർഫിൻ മുഹമ്മദ് (പത്താംതരം സെൻ്റ് മീരാസ് സ്കൂൾ പേരാമ്പ്ര ) എന്നിവർ മക്കളാണ്. മുഹമ്മദ് റാഫി (കുറ്റ്യാടി) ഡോക്ടർ അജ്മൽ (കാളികാവ് ) എന്നിവരാണ് മരുമക്കൾ. മൊയ്തീൻ, റസിയ സഹോദരരാണ്. മൃതദേഹം നാളെ നാട്ടിൽ എത്തിച്ച ശേഷം കബറടക്കും

Leave a Reply

Your email address will not be published.