തഹസിൽദാർ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് റവന്യൂ വകുപ്പിന് അപേക്ഷ നൽകി മഞ്ജുഷ

ഇപ്പോൾ വഹിക്കുന്ന തഹസിൽദാർ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ റവന്യൂ വകുപ്പിന്  അപേക്ഷ നൽകി  നിലവിൽ കോന്നി തഹസിൽദാറായ തനിക്ക് തതുല്യമായ മറ്റ് തസ്തിക അനുവദിക്കണമെന്നാണ് അപേക്ഷ. കൂടിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലെന്നാണ് മഞ്ജുഷയുടെ വിശദീകരണം. അടുത്ത മാസം ജോലിയിൽ പ്രവേശിക്കുമെന്നും മഞ്ജുഷ അറിയിച്ചു.

പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ അഭിഭാഷകരുമായി കൂടിയാലോചിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകാൻ നവീൻബാബുവിന്റെ കുടുംബത്തിൻ്റെ തീരുമാനം.പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു. നീതി ലഭിക്കുന്നതിന് വേണ്ടി വന്നാൽ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും വരെ സമീപിക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം. വിഷയത്തിൽ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ തയ്യാറെടുക്കുന്നതായി പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കിഴൂർ ഒടിത്തലക്കൽ ബീവി മൂലന്തോട് അന്തരിച്ചു

Next Story

താമരശ്ശേരിയില്‍ അടുക്കളയിലെ പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്

Latest from Main News

നിയമസഭയിൽ സമർപ്പിക്കപ്പെട്ട സിഎജി റിപ്പോർട്ടിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയുടെ ഗുണനിലവാര കുറവിനെതിരെ രൂക്ഷവിമർശനം

നിയമസഭയിൽ സമർപ്പിക്കപ്പെട്ട സിഎജി റിപ്പോർട്ടിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയുടെ ഗുണനിലവാര കുറവിനെതിരെ രൂക്ഷവിമർശനം. പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരമില്ലെന്നും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും ആരോഗ്യ

ഉത്സവത്തിന് ആനകളെ എഴുന്നള്ളിപ്പ്; ജില്ലാതല മോണിറ്ററിങ് കമ്മിറ്റി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

ഉത്സവത്തിന് ആനകള്‍ ഇടയുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനായി നാട്ടാന പരിപാലന ചട്ടം – ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

പാറശ്ശാല ഷാരോണ്‍ വധകേസില്‍ വധശിക്ഷയ്ക്ക് വിധിച്ച പ്രതി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിക്കും

പാറശ്ശാല ഷാരോണ്‍ വധകേസില്‍ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ച പ്രതി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിക്കും. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു

500 കോടിയോളം രൂപ നിർമ്മാണ ചെലവിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. 46 ഏക്കർ സ്ഥലത്ത് ഇന്ത്യയിലെ തന്നെ

വിയറ്റ്നാം കോളനി സിനിമയിൽ വില്ലൻ റാവുത്തര്‍, വിജയ രംഗ രാജു അന്തരിച്ചു

വിയറ്റ്നാം കോളനി സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.