‘നെഹ്റു കാലം മറയ്ക്കാത്ത ക്രാന്തദർശി’ ജനശ്രീ ക്യാമ്പയിൻ നാളെ (ഞായർ) തുടങ്ങും

ബാലുശേരി: ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് യൂണിയൻ നെഹ്റു ജന്മദിനത്തോടനുബന്ധിച്ച് ബ്ലോക്കിലെ 192 ജനശ്രീ സംഘങ്ങളിൽ സംഘടിപ്പിക്കുന്ന അഭിമുഖ പ്രഭാഷണ പരിപാടിക്ക് നാളെ (ഞായർ) തുടക്കമാവും. നവംബർ 10 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ ‘നെഹ്റു കാലം മറയ്ക്കാത്ത ക്രാന്തദർശി എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി 192 കേന്ദ്രങ്ങളിലും വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളാണ് ഉദ്ഘാടകരാവുന്നത്. 192 പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പ്രഭാഷണം നടത്തും. പ്രത്യക്ഷമായി നാലായിരത്തിൽപരം ആളുകൾ ശ്രോതാക്കളായി എത്തുമെന്ന് സംഘാടകരായ ബ്ലോക്ക് ചെയർമാൻ എ.കൃഷ്ണൻ, സെക്രട്ടറി സുജിത് കറ്റോട്, ട്രഷറർ ഷൈജമുരളി, രാഘവൻ കോട്ടൂർ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published.