ദക്ഷിണ റെയില്‍വേ തിരുവനന്തപുരം-ബംഗളൂരു റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം-ബംഗളൂരു റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും ബംഗളൂരുവിലേക്ക് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശബരി സ്‌പെഷ്യല്‍ ട്രെയിനിന് ഏറ്റുമാനൂര്‍ ഉള്‍പ്പെടെ 18 സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.

നവംബര്‍ 12 മുതല്‍ അടുത്ത ജനുവരി 29 വരെ ഇരുദിശകളിലേക്കുമായി 24 സര്‍വീസുകളാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ശബരി സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കുമ്പോള്‍ എറണാകുളം കഴിഞ്ഞാല്‍ കോട്ടയത്ത് മാത്രമായിരുന്നു സ്റ്റോപ്പ് അനുവദിച്ചിരുന്നത്. എന്നാല്‍ തിരുവനന്തപുരം-ബംഗളൂരു ശബരി സ്‌പെഷ്യല്‍ ട്രെയിനിന് ഏറ്റുമാനൂരിലും സ്റ്റോപ്പുണ്ട്.

ട്രെയിന്‍ നമ്പര്‍ 06083 തിരുവനന്തപുരം നോര്‍ത്ത് – എസ്എംവിടി ബംഗളൂരു ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് നവംബര്‍ 12, 19, 26, ഡിസംബര്‍ 03, 10, 17, 24, 31, 2025 ജനുവരി 07, 14, 21, 28 എന്നി തിയതികളില്‍ വൈകുന്നേരം 06:05 നാണ് യാത്ര ആരംഭിക്കുക. പിറ്റേന്ന് രാവിലെ 10:55 ന് ബംഗളൂരുവില്‍ എത്തിച്ചേരുകയും ചെയ്യും. 06084 എസ്എംവിടി ബംഗളൂരു -തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ നവംബര്‍ 13, 20, 27 ഡിസംബര്‍ 04, 11, 18, 25, 205 ജനുവരി 01, 08, 15, 22, 29 തിയതികളില്‍ ഉച്ചയ്ക്ക് 12:45 ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06:45ന് തിരുവനന്തപുരത്തെത്തും.

16 എസി ത്രീടയര്‍ കോച്ചുകളും, രണ്ട് സ്ലീപ്പര്‍ ക്ലാസ് കോച്ചുകളുമാണ് സ്‌പെഷ്യല്‍ ട്രെയിനിന് ഉള്ളത്. സ്ലീപ്പര്‍ ക്ലാസിന് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് 550 രൂപയും 3എ ക്ലാസിന് 1490 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യമാകുന്നു

Next Story

‘നെഹ്റു കാലം മറയ്ക്കാത്ത ക്രാന്തദർശി’ ജനശ്രീ ക്യാമ്പയിൻ നാളെ (ഞായർ) തുടങ്ങും

Latest from Main News

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ.. 22.11.2024.വെള്ളി*ഒ.പി.വിവരങ്ങൾ’ പ്രധാനഡോക്ടമാർ

*കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ.. 22.11.2024.വെള്ളി*ഒ.പി.വിവരങ്ങൾ’ പ്രധാനഡോക്ടമാർ* 🎄🎄🎄🎄🎄🎄🎄🎄   *ജനറൽമെഡിസിൻ*  *ഡോ.മുഹമ്മദ് ഷാൻ(17)*   *സർജറി വിഭാഗം*  *ഡോ

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതചുഴി

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാത്തീയതി പ്രഖ്യാപിച്ചു.  സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് പരീക്ഷ മാർച്ച്

അനധികൃത റേഷന്‍ കാര്‍ഡ് കൈവശം വയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

അനധികൃത റേഷന്‍ കാര്‍ഡ് കൈവശം വയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും അംഗത്തിന് 1000 ചതുരശ്ര അടിക്ക്