താമരശ്ശേരിയില്‍ അടുക്കളയിലെ പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്

താമരശ്ശേരിയില്‍ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളില്‍ മൂർഖൻ പാമ്പ്. ചാലക്കരയില്‍ ആണ് സംഭവം. വീട്ടിലെ അടുക്കളയില്‍ ഉണ്ടായിരുന്ന പ്രഷര്‍ കുക്കറില്‍ ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു. കുക്കറിൽ ചുരുണ്ടുകൂടി പത്തിവിടർത്തി നിൽക്കുന്ന നിലയിലാണ് പാമ്പ് ഉണ്ടായിരുന്നത്. തലനാരിഴയ്ക്കാണ് പാമ്പിന്റെ കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്.

വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടുന്നതില്‍ പരിശീലനം നേടിയ കോരങ്ങാട് സ്വദേശി എം ടി ജംഷീദ് വീട്ടിലെത്തി പാമ്പിനെ പിടികൂടി വനത്തില്‍ കൊണ്ടുപോയി തുറന്നുവിട്ടു.

Leave a Reply

Your email address will not be published.