വിസ്ഡം സ്റ്റുഡൻസ് ജില്ലാ നേതൃ സംഗമം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് നോർത്ത് ജില്ലാവിസ്ഡം സ്റ്റുഡൻസ് ജില്ലാ നേതൃ സംഗമം കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി കെ ജമാൽ മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻസ് ജില്ലാ പ്രസിഡൻ്റ് മൂനിസ് അൻസാരി അധ്യക്ഷത വഹിച്ചു. കോഴിക്കോട് നോർത്ത് ജില്ലയുടെ വ്യത്യസ്ത മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംബന്ധിച്ചു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽമാജിദ് ചുങ്കത്തറ മുഖ്യപ്രഭാഷണം നടത്തി. ഹാഫിള് ബിലാൽ കൊല്ലം, സൈഫുള്ള പയ്യോളി, ഫായിസ് പേരാമ്പ്ര, ബാസിം കോളിക്കൽ, കെ.പി. പി ഖലീലുറഹ്മാൻ സംസാരിച്ചു.

വിദ്യാർത്ഥി സമൂഹത്തിൽ വളർന്നുവരുന്ന ലഹരി ഉപയോഗത്തെ ഗൗരവത്തോടെ കാണണമെന്നും, ക്രിയാത്മകമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്നും കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ ചേർന്ന വിസ്ഡം സ്റ്റുഡൻസ് കോഴിക്കോട് നോർത്ത് ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published.