നടുവണ്ണൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി എൽ.പി യുപി വിഭാഗത്തിലെ ബി സ്മാർട്ട് ക്ലബിൻ്റെ നേതൃത്ത്വത്തിൽ വിദ്യാർത്ഥികൾ കാപ്പാട് കനിവ് സ്നേഹതീരം അഗതി മന്ദിരം സന്ദർശിച്ചു

നടുവണ്ണൂർ: നടുവണ്ണൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി എൽ.പി യുപി വിഭാഗത്തിലെ ബി സ്മാർട്ട് ക്ലബിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കാപ്പാട് കനിവ് സ്നേഹതീരം അഗതി മന്ദിരം സന്ദർശിച്ചു. വിദ്യാർഥികളിൽ നിന്ന് ക്ലബ് അംഗങ്ങൾ ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ കനിവ് സ്നേഹതീരം ചെയർമാൻ പി. ഇല്യാസിന് കൈമാറി.

ബി സ്മാർട്ട് പ്രൈമറി വിഭാഗം ക്ലബ് ചെയർമാൻ ശരത്ത് കിഴക്കേടത്ത്, കനിവ് മാനേജർ റാഷിദ്‌, ബി സ്മാർട്ട് കോർഡിനേറ്റർമാരായ എം.കെ രാകേഷ് , നൂർജഹാൻ കെ കെ , അദ്ധ്യാപകരായ ഷൈജു കെ, ധനീപ, ജിഷ, രഞ്ജിനി, സോണിയ, ഷംന, റീന കുമാരി, ഫരീദ ഹരി, അജയ്, എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളിലും മറ്റുള്ളവരിലും സന്നദ്ധ സേവനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും മുതിർന്നവരെ ആദരിക്കാൻ പ്രചോദനം നൽകാനുമുള്ള ഈ പഠന യാത്രയിൽ നൂറോളം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കോൺഗ്രസ് നേതാവ് ചെറുമഠത്തിൽ രാധാകൃഷ്ണൻ്റെ നിര്യാണത്തിൽ എം.ജി.എൻ. നഗറിൽ സർവകക്ഷി അനുശോചന യോഗം ചേർന്നു

Next Story

തായ്ക്വോണ്ടോ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് ആദിദേവും മേധയും യോഗ്യത നേടി 

Latest from Local News

കൊയിലാണ്ടി നഗരത്തിലെ രൂക്ഷമായ പൊടി ശല്യം വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ രൂക്ഷമായ പൊടി ശല്യത്തിന് അടിയന്തിര പരിഹാരം വേണമെന്നാവശ്യം ശക്തമാകുന്നു. മഴ പെയ്തപ്പോള്‍ രൂപം കൊണ്ട കുഴി അടയ്ക്കാന്‍

കൊയിലാണ്ടി ഓട്ടോറിക്ഷാ മസ്ദുർ സംഘം ബി എം എസ്സിന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: കൊയിലാണ്ടിയിലെ നഗരസഭാ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, മതിയായ പാർക്കിംഗ് സൗകര്യമില്ലാതെ പെർമിറ്റ് കൊടുക്കുന്നതിനെതിരെ കൊയിലാണ്ടി ഓട്ടോറിക്ഷാ മസ്ദുർ സംഘം ബി എം

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബാലുശ്ശേരി ബ്ലോക്ക് എം ഇ ആര്‍ സി ഉദ്ഘാടനം ചെയ്തു

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബാലുശ്ശേരി ബ്ലോക്ക് മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്ററിന്റെ (എം.ഇ.ആര്‍.സി) ഉദ്ഘാടനം ഉള്ളിയേരിയില്‍ കെ എം സച്ചിന്‍ദേവ്

തിരുവമ്പാടി ഗവ. ഐ ടി ഐ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കേരളത്തെ വിജ്ഞാന സമൂഹമായും സാങ്കേതികമായി മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമായും മാറ്റിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.

അധ്യാപക നിയമനം

കൊയിലാണ്ടി : കൊയിലാണ്ടി ജി ആർ എഫ് ടി എച്ച് എസ്സിൽ സ്പോർട്സ് കോച്ച് (ഫുട്ബോൾ ), ഡാൻസ് എന്നീ വിഷയങ്ങളിൽ