വഖഫ്-മദ്രസ വിരുദ്ധ നീക്കങ്ങൾക്കെതിരെ മതേതര സമൂഹം ഒന്നിക്കണം. ജലീൽ സഖാഫി

പേരാമ്പ്ര: കേന്ദ്ര സർക്കാർ കൊണ്ടു വന്ന വഖഫ് ഭേദഗതി ബില്ല് വിഭജന രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നും മുസ്ലിം സ്ഥാപനങ്ങളുടെ നടത്തിപ്പിനും, അനാഥ അഗതി സംരക്ഷണ പദ്ധതികൾക്കായി വിനിയോഗിക്കാനും ദാനം നൽകപ്പെട്ട സ്വത്തുക്കൾ കയ്യടക്കാനുള്ള ബി ജെ പി സർക്കാറിന്റെ നീക്കം ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരെ മതേതര സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും എസ് ഡി പി ഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ സഖാഫി ആവശ്യപ്പെട്ടു. എസ് ഡി പി ഐ പേരാമ്പ്ര നിയോജക മണ്ഡലം വഖഫ് ഭേദഗതി ബില്ല് ചർച്ചാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലാവകാശങ്ങളുടെ പേര് പറഞ്ഞ് സർക്കാർ തലത്തിൽ പ്രാഥമിക വിദ്യാലയങ്ങൾ പോലുമില്ലാത്ത ഗ്രാമങ്ങളിൽ എല്ലാ വിഭാഗം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന മദ്രസകൾക്ക് എതിരായ നീക്കവും സർക്കാറിന്റെ വിവേചനത്തിന് മകുടോദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പേരാമ്പ്ര നിയോജക മണ്ഡലം വഖഫ്-മദ്രസ സംരക്ഷണ സമിതി രൂപീകരിച്ചു. സമിതിയുടെ നേതൃത്വത്തിൽ മണ്ഡലം തലത്തിൽ സമ്മേളനവും പഞ്ചായത്ത് തലങ്ങളിൽ സംഗമങ്ങളും സമര പരിപാടികളും സംഘടിപ്പിക്കാൻ തീരുമാനിച്ചു.
എഴുത്തുകാരനും ആക്ടിവിസ്റ്റും ആയ കെ സാദത്ത് മാസ്റ്റർ, ഐ എൻ എൽ സംസ്ഥാന സമിതി അംഗം ആലിക്കുട്ടി മാസ്റ്റർ, ഹമീദ് കൂടത്താങ്കണ്ടി, എസ് ഡി ടി യു സംസ്ഥാന സമിതി അംഗം ഇസ്മായിൽ കമ്മന, കെ കെ കാസിം, ഹുസൈൻ അരിക്കുളം, മൂസ കീഴ്പയ്യൂർ, കെ പി മുഹമ്മദ് അഷറഫ് എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എപി നാസർ അധ്യക്ഷം വഹിച്ച സംഗമത്തിന് സെക്രട്ടറി ഹമീദ് എടവരാട് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി സി.കെ കുഞ്ഞിമൊയ്തീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

സി.പി.എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് പതാക ഉയർന്നു

Next Story

കൊടക്കാട്ട് മുറി അണിയോത്ത് മാധവൻനായർ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 15 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 15 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ

കുന്ന്യോറമലയില്‍ സോയില്‍ നെയ്‌ലിംങ്ങ് തുടരാന്‍ അനുവദിക്കണം ; ജില്ലാ കലക്ടർ

കൊയിലാണ്ടി: അപകട ഭീഷണി നിലനില്‍ക്കുന്ന കുന്ന്യോറമല ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംങ്ങ് സന്ദര്‍ശിച്ചു. മണ്ണിടിയാന്‍ സാധ്യതയുളള ഇവിടെ ബാക്കി സ്ഥലം

ആശ വർക്കർമാരുടെ രാപ്പകൽ സമരയാത്രക്ക് മേപ്പയ്യൂരിൽ സ്വീകരണം

മേപ്പയ്യൂർ: ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ആശാ ഹെൽത്ത്

വെറ്ററിനറി സര്‍ജന്‍: അപേക്ഷ ക്ഷണിച്ചു

മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തോടന്നൂര്‍, കുന്നുമ്മല്‍, ബാലുശ്ശേരി, കുന്ദമംഗലം, ചേളന്നൂര്‍ ബ്ലോക്കുകളില്‍

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് ശക്തമായ മഴ