പേരാമ്പ്ര. പൊതുവിദ്യാഭ്യാസവകുപ്പ് പേരാമ്പ്ര ഉപജില്ല സ്കൂൾ കലോത്സവം
നവംബർ 11 മുതൽ 14 വരെ നൊച്ചാട് ഹയർ സെക്കണ്ടറിയിൽ നടക്കും. ഉപജില്ലയിലെ 85 സ്കൂളുകളിൽ നിന്നുമായി ആറായിരത്തോളം കലാപ്രതിഭകൾ പങ്കെടുക്കും.296 ഇനങ്ങൾ 14 വേദികളിലായി നടക്കും. നൊച്ചാട് HSS ൽ ഒന്നാം വേദിയും സ്കൂൾ പരിസരം വെള്ളിയൂർ എ.യു.പി. സ്കൂൾ, ശറഫുൽ ഇസ്ലാം മദ്രസ്സ എന്നിവിടങ്ങളിലാണ് മറ്റ് വേദികൾ’ വെള്ളിയൂർ സുബ്രഹ്മണ്യക്ഷേത്ര അങ്കണത്തിൽ പതിനയ്യായിരം പേർക്ക് ഭക്ഷണം ഒരുക്കും. 11 ന് തിങ്കളാഴ്ച 3 മണിക്ക് ചാലിക്കരയിൽ നിന്ന് പ്രധാന വേദിയിലേക്ക് വർണശമ്പളമായ സാംസ്കാരിക ഘോഷ നടക്കും. 4 മണിക്ക് സാംസ്കാരിക സദസ്സ് വിദ്യാഭ്യാസ ഉപഡയരക്ടർ മനോജ് മണിയൂർ ഉദ്ഘാടനം ചെയ്യും. ഓപ്പൺ ക്യാൻവാസ് , ദൃശ്യാവിഷ്കരണം സ്നേഹാദരം, കലാവിരുന്ന് എന്നിവ സാംസ്കാരിക സദസ്സിൽ നടക്കും. 12 ന് വൈകീട്ട് പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ മേള ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ബാലുശ്ശേരി എം.എൽ.എ.കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി മുഖ്യാതിഥിയായി പങ്കെടുക്കും മേള മുഴുവനായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് കൊണ്ടായിരിക്കും. ആംബുലൻസ്, മെഡിക്കൽ എയിഡ് , പ്രാഥമിക ചികിത്സ എന്നിവ ഒരുക്കും. പാർക്കിംഗ്, ക്രമസമാധാനം, എന്നിവക്ക് ആവശ്യമായ ക്രമീകരണം നടത്തിയിട്ടുണ്ട്. ഭക്ഷണ നൽകുന്നന്തിന് വേണ്ടി വിഭവസമാഹരണം , കലവറ നിറക്കൽ എന്നിവ നടന്നു വരുന്നു.
മേള വൻ വിജയമാക്കാനും നാടിൻ്റെ നന്മക്കൊപ്പം
പങ്ക് ചേർന്ന് ജനകീയമാക്കാനും വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി
സ്വാഗത സംഘം ചെയർപേഴ്സൺ
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ്, ജന.കൺവീനർ കെ. സമീർ , ഫെസ്റ്റിവൽ കമ്മറ്റി ചെയർപേഴ്സൺ ആബിദ പുതുശ്ശേരി, എച്ച്.എം. ഫോറം കൺവീനർ ബിജു മാത്യു, ട്രഷറർ പി.രാമചന്ദ്രൻ, പബ്ലിസിറ്റി കൺവീനർ
ടി.കെ. ജിജോയ്, സാംസ്കാരിക സമിതി കൺവീനർ വി.എം. അഷറഫ് എന്നിവർ പത്രസമേമളനത്തിൽ അറിയിച്ചു.