ന്യൂവേവ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നവംബർ 8,9,10 തീയതികളിൽ ഈസ്റ്റ്ഹിൽ കൃഷ്ണമേനോൻ മ്യൂസിയം തിയേറ്ററിൽ

/

കോഴിക്കോട് : ന്യൂവേവ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നവംബർ 8,9,10 തീയതികളിൽ ഈസ്റ്റ്ഹിൽ കൃഷ്ണമേനോൻ മ്യൂസിയം തിയേറ്ററിൽ നടക്കും. ലോകസിനിമകൾ, ഇന്ത്യൻ സിനിമകൾ, മലയാള സിനിമകൾ, കുറേറ്റഡ് പാക്കേജുകളിലായി 150 ൽ അധികം സിനിമകൾ പ്രദർശിപ്പിക്കും.

അജിത് കുമാർ സംവിധാനം ചെയ്‌ത, കേരളത്തിലെ ജലപാതകളുടെ ചരിത്രവും വർത്തമാനവും ഭാവിയും വിവരിക്കുന്ന ജലമുദ്രയാണ് ഉദ്ഘാടന ചിത്രം. സജീദ്‌ നടുത്തൊടി സംവിധാനം ചെയ്‌ത ‘റെയ്സ്ഡ് ഓൺ റിഥംസ്’ ആണ് സമാപന ചിത്രം. സംഗീതം ഭിന്നശേഷിക്കാരിൽ ചെലുത്തുന്ന സ്വാധീനം പ്രമേയമാക്കുന്ന ഈ ഡോക്യൂമെന്ററി ഡൽഹിയിലെ സി ഇ സി സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച 16 -മത് പ്രകൃതി ഇന്റർനാഷണൽ ഡോക്യൂമെന്ററി ഫെസ്റ്റിവലിൽ ഹ്യൂമൻ റൈറ്സ് വിഭാഗത്തിൽ മികച്ച ഡോക്യൂമെന്ററിക്കുള്ള അവാർഡും എൻ സി ആർ റ്റി ദേശിയ പുരസ്ക്കാരവും കരസ്ഥമാക്കിരുന്നു.
മൈക്രോ സിനിമകൾ ആണ് ഇത്തവണത്തെ ഫെസ്റ്റിവലിന്റെ ഫോക്കസ്. 25000 രൂപയുടെ കാഷ് അവാർഡ് ഉള്ള ഇന്ത്യൻ മത്സര വിഭാഗമാണ് മറ്റൊരു പ്രത്യേകത. കെ.വി. വിൻസെന്റിന്റെ ഹൈക്കു സിനിമകൾ, ആർ.പി. അമുദൻ കുറേറ്റ് ചെയ്യുന്ന ഫിലിംസ് ഓൺ ഡിസയർ, ഡയറക്ടർ ഫോക്കസ് വിഭാഗത്തിൽ ആകർഷ് കരുണാകരന്റെ ചെറുസിനിമകൾ, ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ഫാഫ് ഫെസ്റ്റിവലിലെ സമ്മാനാർഹമായ ചിത്രങ്ങൾ എന്നിവയും ഉണ്ടാകും.

ലോക സിനിമാ വിഭാഗത്തിൽ 21 സിനിമകളും ഇന്ത്യൻ ഫോക്കസ് വിഭാഗത്തിൽ 28 സിനിമകളും ഇന്ത്യൻ മത്സര വിഭാഗത്തിൽ 18 സിനിമകളും പ്രദർശിപ്പിക്കും. എട്ട് വയസ്സുകാരൻ മ്യൂസിക് ജിയോ സംവിധാനം ചെയ്‌ത മ്യൂസിക് വിത്ത് എ മൂവി കാമറ, 15 വയസ്സുകാരി നിവേദിത ഇതൾ സംവിധാനം ചെയ്‌ത റെംനിസെൻസ്, ലോൺലിനെസ് എന്നീ സിനിമകളും ഫെസ്റ്റിവലിന്റെ ആകർഷണങ്ങളാണ്. ഇറാനിയൻ സംവിധായിക നാഹിദ് ബോദഗി യുടെ ‘ഐ ടോക്ക് റ്റു മൈ ഫാദർ’ ഉൾപ്പെടെ നിരവധി സിനിമകളുടെ വേൾഡ് പ്രീമിയറിന് (ലോകത്തിലെ ആദ്യ പ്രദർശനത്തിന്) ഫെസ്റ്റിവൽ വേദിയാകും.

സംവിധായകരായ രാംദാസ് കടവല്ലൂർ, അർജുൻ, കവിയും സിനിമാ നിരൂപകയുമായ റോഷ്നി സ്വപ്ന എന്നിവർ അംഗങ്ങളായ ജൂറിയാണ് മത്സര വിഭാഗം സിനിമകൾ വിലയിരുത്തുന്നത്. ഡെലിഗേറ്റ് ഫീ 300 രൂപ. വിദ്യാർത്ഥികൾക്ക് 200. സ്പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. സമയം രാവിലെ ഒമ്പത് മണി മുതൽ രാത്രി 10 വരെ.

Leave a Reply

Your email address will not be published.

Previous Story

‘ശരണാഗതം’ ഭക്തിഗാന ആൽബം പ്രകാശനം ചെയ്തു

Next Story

കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് ‘ജീവദ്യുതി’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 15 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 15 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ

കുന്ന്യോറമലയില്‍ സോയില്‍ നെയ്‌ലിംങ്ങ് തുടരാന്‍ അനുവദിക്കണം ; ജില്ലാ കലക്ടർ

കൊയിലാണ്ടി: അപകട ഭീഷണി നിലനില്‍ക്കുന്ന കുന്ന്യോറമല ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംങ്ങ് സന്ദര്‍ശിച്ചു. മണ്ണിടിയാന്‍ സാധ്യതയുളള ഇവിടെ ബാക്കി സ്ഥലം

ആശ വർക്കർമാരുടെ രാപ്പകൽ സമരയാത്രക്ക് മേപ്പയ്യൂരിൽ സ്വീകരണം

മേപ്പയ്യൂർ: ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ആശാ ഹെൽത്ത്

വെറ്ററിനറി സര്‍ജന്‍: അപേക്ഷ ക്ഷണിച്ചു

മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തോടന്നൂര്‍, കുന്നുമ്മല്‍, ബാലുശ്ശേരി, കുന്ദമംഗലം, ചേളന്നൂര്‍ ബ്ലോക്കുകളില്‍

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് ശക്തമായ മഴ