കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് ‘ജീവദ്യുതി’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ‘ജീവ ദ്യുതി’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടപ്പറമ്പ് ഗവ. ജനറൽ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ്. അമ്പതോളം പേർ ക്യാമ്പിൽ രക്തദാനം നിർവഹിച്ചു.

നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എൻ.വി പ്രദീപ് കുമാർ, സീനിയർ അസിസ്റ്റൻ്റ് കെ പി.ഷീജ, ഡോ.നസിയ കെ സലിയു, കെ.പി സുചീന്ദ്രൻ, എ.കെ അഷറഫ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൻ.കെ നിഷിദ, എൻ. എസ്.എസ് ലീഡർ ജനിഗ ബി ശേഖർ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.