കാസർഗോഡ് നടന്ന സംസ്ഥാന സബ്ജൂനിയർ തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി ഹരിയാനയിലെ പഞ്ച്കുളയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് ആദിദേവും മേധയും യോഗ്യത നേടി. ചെങ്ങോട്ടുകാവ് പോസിറ്റിവ് തായ്ക്വോണ്ടൊ അക്കാദമിയിൽ കോച്ച് മാസ്റ്റർ പി.സി. ഗോപിനാഥാണ് ഇവരെ പരിശീലിപ്പിച്ചത്. ആദിദേവ് കൊളക്കാട് യുപി സ്കൂളിലും മേധ തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിലും ആണ് പഠിക്കുന്നത്.









