ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം ട്രെയിനില്‍ നിന്നു വീണ് യുവതി മരിച്ചു

ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം ട്രെയിനില്‍ നിന്നു വീണ് യുവതി മരിച്ചു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്‌ സ്വദേശി ജിന്‍സി (26) യാണ് മരിച്ചത്. കണ്ണൂരില്‍ നിന്നും അച്ഛനും അമ്മയ്ക്കുമൊപ്പം കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസില്‍ വീട്ടിലേക്ക് വരുന്നതിനിടെ പുലർച്ചെ 6 ഓടെയാണ് അപകടം.

ഇരിങ്ങൽ ഗേറ്റിന് സമീപം ട്രെയിന്‍ എത്തിയപ്പോള്‍ ശുചിമുറിയില്‍ പോകാനായി സീറ്റില്‍ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. ഇതിനിടെയാണ് ട്രെയിനില്‍ നിന്നും വീണത്. പയ്യോളി പൊലീസിൻ്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വടകര ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അച്ഛൻ: സുബ്രഹ്‌മണ്യന്‍ (സിപിഐ എം മുൻ ബ്രാഞ്ച് സെക്രട്ടറി, നിലവിൽ പുല്ലിപറമ്പ് ബ്രാഞ്ചംഗം, പികെഎസ് ചേലേമ്പ്ര ലോക്കൽ കമ്മറ്റി ജോയിന്റ് സെക്രട്ടറി), അമ്മ ഗിരിജ,‌ സഹോദരി ജിസി.

 

Leave a Reply

Your email address will not be published.

Previous Story

ശബരിമല തീര്‍ത്ഥാടകര്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനോടൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തും

Next Story

കാപ്പാട് – കണ്ണൻ കടവ് മൂസാൻ കണ്ടി രതീഷ് അന്തരിച്ചു

Latest from Local News

അനുമോദന യോഗവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

അനുമോദന യോഗവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. സംഗമം കാഞ്ഞിലശ്ശേരി അനുമോദനയോഗവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കാഞ്ഞിലശ്ശേരി എൻ.വി.കുഞ്ഞിരാമന്റെ ഗൃഹാങ്കണത്തിൽ നടന്ന

ദേശീയപാത 66 ന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ടൗണിലുണ്ടാക്കുന്ന ബുദ്ധിമുട്ട് ഷാഫി പറമ്പിൽ സ്ഥലം സന്ദർശിച്ചു

ദേശീയപാത 66 ന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ടൗണിന്റെ വടക്കുഭാഗത്ത് നിലവിലുള്ള മേൽപ്പാലത്തിന് സമീപം നിർമ്മിച്ചിട്ടുള്ള അണ്ടർ പാസിൽ നിന്ന് സർവ്വീസ് റോഡിലേക്ക്

പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ ആദരിച്ചു

പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി,

ആലോക്കണ്ടി മാധവിയമ്മയുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി : ആലോക്കണ്ടി മാധവിയമ്മയുടെ രണ്ടാമത്തെ കവിതാസമാഹാരം ‘കാഴ്ചകൾ’ ഉള്ളിയേരി വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ വെച്ച് കവിയും നാടകകൃത്തും നന്മ ജില്ലാ