കെ.എസ്.ആർ.ടി.സിയിൽ നടക്കുന്ന വ്യാപകമായ അഴിമതി സി.എ.ജി. അന്വേഷിക്കണമെന്ന് ഐ.എൻ.ടി.യു.സി

ശമ്പളം, ഉൾപ്പെടെ ആനുകൂല്യങ്ങളും സ്ഥിരമായി മുടങ്ങുകയും തൊഴിൽ നിയമങ്ങൾ പൂർണ്ണമായും ആട്ടിമറിക്കുകയും ചെയ്യുന്ന ഏറ്റവും വലിയ പൊതു മേഖലസ്ഥാപനമായ കെ എസ് ആർ ടി സി യിൽ നടക്കുന്ന വ്യാപകമായ അഴിമതിയെ കുറിച്ച് സി എ ജി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാവണമെന്ന് ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്‌ എടാണി ആവശ്യപ്പെട്ടു.
കോഴിക്കോട് കെ എസ് ആർ ടി സി ക്ക് മുൻപിൽ നടക്കുന്ന തൊഴിലാളികളുടെ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി ഡി എഫ് ജില്ലാ പ്രസിഡന്റ്‌ കെ സുധീന്ദ്ര ബാബു ആധ്യക്ഷത വഹിച്ചു. സുബ്രഹ്മണ്യൻ, മുഹീബ് റെഹ്‌മാൻ, ഓ പി ബിനീഷ് കുമാർ, കെ വി സുരേഷ് ബാബു, സുജിത് ലാൽ, രഖിൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.