വയലട കോട്ടക്കുന്ന് ആദിവാസി കോളനിയില്‍ ആറ് മാസമായി വൈദ്യുതിയില്ല; കൂരിരുട്ടില്‍ മൂന്ന് കുടുംബങ്ങള്‍

/

പനങ്ങാട്: വയലട കോട്ടക്കുന്ന് ആദിവാസി കോളനിയിലെ മൂന്ന് വീടുകളില്‍ ആറ് മാസമായി വൈദ്യുതിയില്ല.സന്ധ്യ മയങ്ങിയാല്‍ ഇവിടെ കൂരിരിട്ടു പടരും. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ തൊണ്ണൂറ് പിന്നിട്ട വൃദ്ധരായവര്‍ വരെ ഈ ആദിവാസി കുടുംബങ്ങളിലുണ്ട്. ഒരു വീട്ടില്‍ പൂര്‍ണ്ണ ഗര്‍ഭിണിയുമുണ്ട്. രാത്രിയായാല്‍ വെളിച്ചം കിട്ടാന്‍ ഒരു മാര്‍ഗ്ഗവും ഇവര്‍ക്ക് മുന്നിലില്ല. മണ്ണെണ്ണ ലഭ്യമല്ലാത്തതിനാല്‍ മണ്ണെണ്ണ വിളക്കും കത്തിക്കാനാവില്ല. ചില നേരങ്ങളില്‍ കടകളില്‍ പോയി മെഴുക് തിരി വാങ്ങി കത്തിക്കും. വയലട കോട്ടക്കുന്ന് ആദിവാസി കോളനിയില്‍ മൂന്നു വീടുകളിലായി അഞ്ച് കുടുംബങ്ങളിലായി മൊത്തം 20 പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. മുമ്പ് ഇവര്‍ താമസിച്ചിരുന്ന ഷെഡ് (കൂര) മാറ്റി ലൈഫ് ഭവന പദ്ധതിയില്‍ ആറ് ലക്ഷം രൂപ ചെലവില്‍ പുതിയ കോണ്‍ക്രീറ്റ് വീട് നിര്‍മ്മിച്ചപ്പോള്‍ വൈദ്യുതി കണക്ഷന്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടില്ല.
വൈദ്യുതി കണക്ഷന്‍ ലഭിക്കണമെങ്കില്‍ വയറിങ്ങിന്റെ പ്രവര്‍ത്തി പൂര്‍ത്തിയാക്കാനുണ്ട്. ഒരു വീടിന്റെ വയറിംങ്ങ് ഇടിമിന്നലില്‍ പൂര്‍ണ്ണമായി നശിച്ചിട്ടുണ്ട്. മെയിന്‍ സ്വിച്ച് ഉള്‍പ്പടെയുള്ളവ ശക്തമായ മിന്നലില്‍ തെറിച്ചു വീണു കിടപ്പാണ്. ഈ വീട് വീണ്ടും റീ വയറിംങ്ങ് ചെയ്യേണ്ടി വരുമെന്നാണ് പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നിന്ന് ഇവിടെയെത്തുന്ന ആദിവാസി പ്രമോട്ടര്‍ വി.കെ.അരുണ്‍ പറയുന്നത്. വയറിംങ്ങ് പണി പൂര്‍ത്തിയാക്കണമെന്ന് വീട് പണി കരാറെടുത്തയാളോട് നിരന്തരം ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് പ്രമോട്ടര്‍ പറയുന്നത്. എര്‍ത്തിന്റെ പണി മാത്രമേ പൂര്‍ത്തിയാക്കാനുള്ളുവെന്നാണ് കരാറുകാരനോട് അന്വേഷിച്ചപ്പോള്‍ പറഞ്ഞതെന്നും പ്രമോട്ടര്‍ പറഞ്ഞു. പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് (കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്) കിട്ടിയാല്‍ മാത്രമേ വൈദ്യുതി കണക്ഷന്‍ ലഭിക്കുകയുള്ളൂ. ഇക്കാര്യം കരാറുകാരനോട് സംസാരിച്ചിരുന്നതായി പനങ്ങാട് ഗ്രാമ പഞ്ചായത്ത് അംഗം കെ.റംലയും പറഞ്ഞു.


മുമ്പ് വൈദ്യുതി കണക്ഷന്‍ ഉപയോഗിച്ചതിന് കോട്ടക്കുന്ന് ആദിവാസി കോളനിയിലെ വിടുകളില്‍ നിന്ന് വൈദ്യുതി ബില്‍ കുടിശ്ശിക കെ.എസ്.ഇ.ബിക്ക് ലഭിക്കാനുണ്ടെന്ന് കെ.എസ്.ഇ.ബി ബാലുശ്ശേരി അസി.എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ പ്രശാന്ത് പറഞ്ഞു. ഇവര്‍ താമസിച്ചിരുന്ന കുടിലുകളില്‍ മുമ്പ് വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നു. ഇടിമിന്നലില്‍ വയറിംങ്ങ് കത്തിപ്പോയിട്ടുണ്ടെങ്കില്‍ അത് പരിഹരിച്ച് ടെസ്റ്റ് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കണക്ഷന്‍ നല്‍കാന്‍ സാധിക്കുകയുള്ളൂ.
വൈദ്യുതിയില്ലാത്തത് കോളനി നിവാസികള്‍ക്ക് കടുത്ത യാതനയാണ് ഉണ്ടാക്കുന്നത്. കുട്ടികള്‍ക്ക് പഠിക്കാനോ, മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനോ കഴിയുന്നില്ല. അരക്കിലോമീറ്ററോളം അകലെയുളള ജെയ്‌സണ്‍ മാത്യുവിന്റെ വീട്ടിലെത്തിയാണ് ഇവര്‍ മൊബൈല്‍ ഫോണും ടോര്‍ച്ചും ചാര്‍ജ് ചെയ്യുന്നത്. രോഗികളും കൈകുഞ്ഞുങ്ങളുമുള്ള ഈ കോളനിയില്‍ വൈദ്യുതിയില്ലാത്ത കാര്യം നിരവധി പ്രാവശ്യം പഞ്ചായത്തിന്റെയും കെ.എസ്.ഇ.ബി അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി ജെയ്‌സണ്‍ മാത്യു പറഞ്ഞു. ഇവരുടെ വീടുകളോട് ചേര്‍ന്ന് വൈദ്യുതി ലൈന്‍ കടന്നു പോകുന്നതിനാൽ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ പോസ്റ്റുകളൊന്നും വേണ്ട.

 

 

Leave a Reply

Your email address will not be published.

Previous Story

കെ.എസ്.ആർ.ടി.സിയിൽ നടക്കുന്ന വ്യാപകമായ അഴിമതി സി.എ.ജി. അന്വേഷിക്കണമെന്ന് ഐ.എൻ.ടി.യു.സി

Next Story

തണൽ ചേമഞ്ചേരി വനിത കൂട്ടായ്മ രൂപീകരിച്ചു

Latest from Local News

റേഷന്‍ വ്യാപാരികള്‍ ഈ മാസം 27 മുതല്‍ സമരത്തിലേക്ക്

ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ അറിയിച്ചു. ഭക്ഷ്യമന്ത്രിയും റേഷന്‍ വ്യാപാരികളുടെ

പുറക്കാമലയിൽ മുസ്ലിം യൂത്ത് ലീഗ് സംരക്ഷണ യാത്ര നടത്തി

പേരാമ്പ്ര :മേപ്പയ്യൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളുടെ പരിധിയിൽ പെട്ടതും പരിസര പ്രദേശങ്ങൾ ജനവാസ നിബിഡവുമായ പുറക്കാമലയിൽ മല അനധികൃതമായി കൈടക്കിക്കൊണ്ട് ഖനനം നടത്താനുള്ള

കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നടുത്തലക്കൽ നളിനി അന്തരിച്ചു

കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നെല്ല്യാടിക്കടവ് യംങ് ടൈഗേഴ്സ് ക്ലബിനടുത്ത് നടുത്തലക്കൽ നളിനി (70) അന്തരിച്ചു. ഭർത്താവ് പരേതനായ ഭരതൻ (ടെയിലർ).