തണൽ ചേമഞ്ചേരി വനിത കൂട്ടായ്മ രൂപീകരിച്ചു

തണൽ ചേമഞ്ചേരിയുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ വനിത സംഗമവും കമ്മിറ്റി രൂപീകരണവും നടന്നു. തണൻ വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെന്ററിൽ നടന്ന യോഗം തണൽ ചേമഞ്ചേരി ജനറൽ സെക്രട്ടറി സാദിഖ് സുറുമ ഉദ്ഘാടനം ചെയ്തു. തണൽ സെക്രട്ടറി ഫാറൂഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യ അതിഥികളായി ചേമഞ്ചേരി പഞ്ചായത്ത് അംഗം റസീന ഷാഫി, ബുഷ്റ കീഴരിയൂർ എന്നിവർ പങ്കെടുത്തു. ആശംസകൾ നേർന്ന് കൊണ്ട് അനസ് മുബാറക് , സാദിഖ് കമ്പായത്തിൽ, ജിജോ, സുലൈഖ അബൂട്ടി എന്നിവർ സംസാരിച്ചു. ആയിഷ നാസർ സ്വാഗതവും, ദിവ്യ ടീച്ചർ നന്ദിയും പറഞ്ഞു.

തണൽ ചേമഞ്ചേരി വനിത വിംങ്ങ് കമ്മിറ്റി ഭാരവാഹികളായി  പ്രസിഡണ്ട്-ആയിഷ നാസർ കാപ്പാട്, സെക്രട്ടറി- റംഷാന ഫാറൂഖ് പൂക്കാട്, ട്രഷറർ- സെമീറ സാദിഖ് ചെങ്ങോട്ടുകാവ് എന്നിവരെയും യോഗത്തിൽ തെരഞ്ഞെടുത്തു.

 

 

Leave a Reply

Your email address will not be published.