‘ഡയറക്ട് ടു ഡിവൈസ്’ അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എൻഎൽ

ബിഎസ്എൻഎൽ ടെലികോം രം​ഗത്ത് അടിമുടി മാറ്റത്തിന് തയ്യാറെടുക്കുകയാണ്. ഇപ്പോൾ  ഉപഗ്രഹ ഭൗമ മൊബൈൽ നെറ്റ് വർക്കുകളെ ഒന്നിപ്പിച്ച് സിം കാർഡിന്റെ സഹായമില്ലാതെ ഉപകരണങ്ങൾ തമ്മിൽ ആശയവിനിമയ ബന്ധം സാധ്യമാക്കുന്ന പുതിയ  ഡയറക്ട് ടു ഡിവൈസ് സാങ്കേതികവിദ്യ  പരീക്ഷിക്കുകയാണ് ബിഎസ്എൻഎൽ.

ഡയറക്ട് ടു ഡിവൈസ് സാങ്കേതികവിദ്യ എന്നാൽ നിലവിലുള്ള സെല്ലുലാർ നെറ്റ് വർക്ക് ഉപയോഗപ്പെടുത്തി അവയെ ഉപഗ്രങ്ങളുമായി ബന്ധിപ്പിക്കുകയും. ഇതുവഴി ഉപഗ്രഹങ്ങൾ ബഹിരാകാശത്തെ മൊബൈൽ ടവറുകൾ പോലെ പ്രവർത്തിക്കുകയുെം ചെയ്യും. ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ ഉപഗ്രഹാധിഷ്ടിത ടു-വേ മെസേജിങ് സേവനം പ്രദർശിപ്പിച്ച വിയാസാറ്റുമായി സഹകരിച്ചാണ് ഡയറക്ട് ടു ഡിവൈസ് എന്ന സാങ്കേതിക വിദ്യ ബിഎസ്എൻഎൽ വികസിപ്പിച്ചിരിക്കുന്നത്.

എൻടിഎൻ (നോൺ ടെറസ്ട്രിയൽ നെറ്റ് വർക്ക്) കണക്ടിവിറ്റിയുള്ള ഒരു വാണിജ്യ ആൻഡ്രോയിഡ് സ്മാർട്‌ഫോൺ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചത്. ഐഫോണിലും ഫ്‌ളാഗ്ഷിപ്പ് ആൻഡ്രോയിഡ് ഫോണുകളിലുമുള്ള സാറ്റലൈറ്റ് മെസേജിങ് പോലെ അടിയന്തിര സാഹചര്യങ്ങളിലും ദുരന്തമുഖങ്ങളിലും കരയിലോ കടലിലോ ആകാശത്തോ നിന്ന് സന്ദേശമയക്കാൻ ഡയറക്ട് ടു ഡിവൈസ് സംവിധാനത്തിലൂടെ സാധിക്കും.‌‌

 

Leave a Reply

Your email address will not be published.

Previous Story

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പിഎം വിദ്യാലക്ഷ്മിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

Next Story

ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ 2024 – 25 വർഷത്തെ ആറാട്ടു മഹോത്സവത്തിന്റെ ആദ്യ ഫണ്ട് കൈമാറി

Latest from Main News

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും

സംസ്ഥാനത്തെ മെമു ട്രെയിൻ യാത്രക്കാര്‍ ദീര്‍ഘകാലമായി ഉന്നയിച്ചിരുന്ന പ്രശ്നത്തിന് പരിഹാരമായി കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. കൊടിക്കുന്നിൽ സുരേഷ്

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. 1989 ൽ കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് ഒരാളെ കൊലപ്പെടുത്തിയതായാണ്

വാട്‌സ്ആപ്പില്‍ എത്തുന്ന എപികെ ആപ്പുകളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

വാട്‌സ്ആപ്പ് വഴിയോ മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയോ ഫോണുകളിലേക്ക് വരുന്ന എപികെ ആപ്പുകളില്‍ ജാഗ്രതാ മുന്നറിയിപ്പുമായി  കേരള പൊലീസ്. സര്‍ക്കാര്‍ പദ്ധതികളുടെയോ മറ്റോ

മരിച്ചു പോയ അച്ഛന് മകള്‍ എഴുതിയ കത്തിന് ആശ്വാസവാക്കുകളുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് എയുപി സ്‌കൂളിലെ വിദ്യാര്‍ഥി ശ്രീനന്ദ മരിച്ചു പോയ അച്ഛന് മകള്‍ എഴുതിയ കത്തിന് ആശ്വാസവാക്കുകളുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് തിങ്കളാഴ്ച ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് രണ്ട് മണിക്കൂർ നിയന്ത്രണം

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് തിങ്കളാഴ്ച ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് രണ്ട് മണിക്കൂർ നിയന്ത്രണമേർപ്പെടുത്തി. ജൂലൈ 7ന് ഉപരാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്താണ് ഗുരുവായൂർ