വയനാട് ഉപതിരഞ്ഞെടുപ്പ്: ജില്ല അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കണം: ചെലവ് നിരീക്ഷകൻ

വയനാട് ഉപതെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ അനധികൃത പണക്കടത്തും മറ്റും തടയുന്നതിനായി ജില്ല അതിർത്തികളിൽ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എക്സ്പെൻഡീച്ചർ പരിശോധനാ വിഭാഗത്തിന് കേന്ദ്ര ചെലവ് നിരീക്ഷകൻ സീതാറാം മീണ നിർദ്ദേശം നൽകി. ചൊവ്വാഴ്ച കളക്ടറേറ്റിൽ എത്തിയ അദ്ദേഹം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, സബ് കളക്ടർ ഹർഷിൽ ആർ മീണ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ശീതൾ ജി മോഹൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവമ്പാടി മണ്ഡലത്തിൽ പ്രവർത്തിക്കുന്ന വിവിധ സ്ക്വാഡുകളുടെ പ്രവർത്തനം അദ്ദേഹം വിലയിരുത്തി. ഒമ്പത് സ്റ്റാറ്റിക് സർവൈലൻസ് ടീം, മൂന്നു ഫ്ലയിംഗ് സ്ക്വാഡ്, നാല് ആൻറി ഡീഫെയിസ്മെൻ്റ് സ്ക്വാഡ്, ഒരു വീഡിയോ സർവൈലൻസ് ടീം എന്നിവയാണ് മണ്ഡലത്തിൽ പ്രവർത്തിക്കുന്നത്.

തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി വയനാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് അദ്ദേഹം താമസം. ബന്ധപ്പെടേണ്ട നമ്പർ: 9408791788.

യോഗത്തിൽ എക്സ്പെൻഡീച്ചർ നോഡൽ ഓഫീസർ കെ പി മനോജൻ, അസിസ്റ്റൻറ് എക്സ്പെൻഡിച്ചർ ഓഫീസർ പ്രീത സ്കറിയ, താമരശ്ശേരി ഡിവൈഎസ്പി എ പി ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 06 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

Next Story

അരിക്കുളം ചോലിയിൽ ദേവി അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:30

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി