കവിതാ സമാഹാരം ‘അരി കൊമ്പൻ്റെ’ കവർപേജ് പ്രകാശനം ചെയ്തു

കോഴിക്കോട് : ഗിരീഷ് പെരുവയലിന്റെ കവിതാ സമാഹാരമായ അരി കൊമ്പന്റെ കവർപേജ് പ്രകാശനം ചെയ്തു. ചലച്ചിത്ര നിർമ്മാതാവും സംവിധായകനും തിരക്കഥാകൃത്തുമായ സമദ് മങ്കടയാണ്  21 കവിതകൾ അടങ്ങുന്ന സമാഹാരം പ്രകാശനം ചെയ്തത്. പ്രശസ്ത ചിത്രകാരനായ രാജേന്ദ്രൻ പുല്ലൂരാണ് കവർപേജ് രൂപകല്പന ചെയ്തത്. എം സേവാസമിതി പ്രസിഡണ്ട് സുരേഷ് മീനാ സദനം അധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ പുല്ലൂർ, സംഗീത സംവിധായകൻ വിജയൻ കോവൂർ, കവി ടി.പി. സി വളയന്നൂർ, ഷാനവാസ് കണ്ണഞ്ചേരി, രവികുമാർ പനോളി, സി.ടി സുകുമാരൻ, കൃഷ്ണൻ തുഷാര , ബാബു അടുവാട് , ജോസ് പെരുവയൽ, വാസുദേവൻ, സി. ഡി.കുറുപ്പ്, ജി. ആർ.വാര്യർ എന്നിവർ സംസാരിച്ചു. കവി ഗിരീഷ് പെരുവയൽ മറുമൊഴി നൽകി. പി ബിജു സ്വാഗതം പറഞ്ഞു. പുസ്തകത്തിൻ്റെ ഔദ്യോഗിക പ്രകാശനം നവംബർ 17ന് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ പറഞ്ഞു.

 

Leave a Reply

Your email address will not be published.