സംസ്ഥാനത്തെ റോഡുകളിൽ ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാൻ സ്ഥാപിച്ച എ ഐ ക്യാമറകൾ വീണ്ടും സജീവമായി. ഈ ക്യാമറകളുടെ പ്രവർത്തനത്തിനായി കെൽട്രോണിന് നൽകേണ്ട തുകയുടെ മൂന്നു ഗഡുക്കളും സർക്കാർ നൽകിയതോടെ റോഡിൽ നിയമം ലംഘിക്കുന്നവർക്കുള്ള പെറ്റി നോട്ടീസ് വീണ്ടും അയച്ചുതുടങ്ങി. ഈ നോട്ടീസ് പലർക്കും കിട്ടിത്തുടങ്ങി എന്നും റിപ്പോർട്ടുകൾ പറയുന്നു.



