നെഞ്ചുവേദനയെ തുടര്‍ന്ന് സഹോദരനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന വീട്ടമ്മക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. എരഞ്ഞിപ്പാലം രാരിച്ചന്‍ റോഡ് വലിയപറമ്പത്ത് പിപി വില്ലയില്‍ വിലാസിനി (62) ആണ് എരഞ്ഞിപ്പാലം ജംഗ്ഷനില്‍ വെച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെ അപകടത്തിൽ പെട്ട് മരിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹോദരന്‍ ഗോപിക്കൊപ്പം എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഇവര്‍.



